ശബരിമലയില്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കി

പുണ്യ ദര്‍ശനം : കോന്നി വാര്‍ത്ത ഡോട്ട് കോം ശബരിമല സ്പെഷ്യല്‍ എഡിഷന്‍@ അരുണ്‍ രാജ് /ശബരിമല  പൂങ്കാവനത്തെ ശുചിയാക്കി   വിശുദ്ധിസേനാംഗങ്ങള്‍;ശുചീകരണത്തിന് നിയോഗിച്ചിരിക്കുന്നത് 225 പേരെ   ശബരിമല മണ്ഡല- മകരവിളക്ക് തീര്‍ഥാടന കാലത്ത് പൂങ്കാവനത്തെ ശുചിത്വ പൂര്‍ണമാക്കി ശബരിമല സാനിറ്റേഷന്‍ സൊസൈറ്റിയുടെ വിശുദ്ധിസേനാംഗങ്ങള്‍ കര്‍മനിരതരാണ്. ശുചീകരണത്തിനായി 225 വിശുദ്ധിസേനാംഗങ്ങളെയാണ് സന്നിധാനം, പമ്പ, നിലയ്ക്കല്‍ ബേയ്‌സ്‌ക്യാമ്പ്, പന്തളം, കുളനട എന്നിവിടങ്ങളിലായി നിയോഗിച്ചിരിക്കുന്നത്. അഖില ഭാരത അയ്യപ്പസേവാ സംഘം തമിഴ്‌നാട് യൂണിറ്റാണ് വിശുദ്ധിസേനാംഗങ്ങളെ ശബരിമല സാനിറ്റേഷന്‍ സൊസൈറ്റിക്ക് ലഭ്യമാക്കിയിരിക്കുന്നത്. ജില്ലാ കളക്ടര്‍ പി.ബി. നൂഹ് ചെയര്‍മാനായ ശബരിമല സാനിറ്റേഷന്‍ സൊസൈറ്റിയുടെ മെമ്പര്‍ സെക്രട്ടറി അടൂര്‍ ആര്‍ഡിഒ എസ്. ഹരികുമാറാണ്. സന്നിധാനം 100, പമ്പ 50, നിലയ്ക്കല്‍ ബേയ്‌സ്‌ക്യാമ്പ് 50, പന്തളം 20, കുളനട അഞ്ച്, എന്നിങ്ങനെയാണ് വിശുദ്ധിസേനാംഗങ്ങളെ നിയോഗിച്ചിരിക്കുന്നത്. പ്ലാസ്റ്റിക്ക് ഒഴികെയുള്ള മാലിന്യങ്ങള്‍ തരംതിരിച്ച് സന്നിധാനം, പമ്പ, നിലയ്ക്കല്‍…

Read More

തെറാപ്പിസ്റ്റ്, യോഗ ഡെമോണ്‍സ്‌ട്രേറ്റര്‍/ ഇന്‍സ്ട്രക്ടര്‍ ഒഴിവ്

  ഭാരതീയ ചികിത്സാ വകുപ്പില്‍ തെറാപ്പിസ്റ്റ്, നീണ്ടൂര്‍ സര്‍ക്കാര്‍ ആയുര്‍വ്വേദ ഡിസ്‌പെന്‍സറിയില്‍ യോഗ ഡെമോണ്‍സ്‌ട്രേറ്റര്‍/ ഇന്‍സ്ട്രക്ടര്‍ തസ്തികകളില്‍ കരാര്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. എസ്.എസ്.എല്‍.സിയും ഒരു വര്‍ഷത്തെ അംഗീകൃത തെറാപ്പിസ്റ്റ് കോഴ്‌സും വിജയിച്ച വനിതകള്‍ക്ക് തെറാപ്പിസ്റ്റ് തസ്തികയിലേക്ക് അപേക്ഷിക്കാം. അംഗീകൃത സര്‍വകലാശാല അല്ലെങ്കില്‍ സര്‍ക്കാര്‍ സ്ഥാപനത്തില്‍ നിന്ന് ബി.എന്‍. വൈ. എസ്/എം എസ്.സി (യോഗ) , ഒരു വര്‍ഷത്തെ പി. ജി ഡിപ്ലോമ/ സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് വിജയിച്ചവരെയാണ് യോഗ ഡെമോണ്‍സ് ട്രേറ്റര്‍/ ഇന്‍സ്ട്രക്ടര്‍ തസ്തികയിലേക്ക് പരിഗണിക്കുന്നത്. വെള്ള പേപ്പറില്‍ തയ്യാറാക്കിയ അപേക്ഷയും പ്രായവും വിദ്യാഭ്യാസ യോഗ്യതയും തെളിയിക്കുന്ന രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും ഒക്ടോബര്‍ 30 വൈകുന്നേരം അഞ്ചിനകം ജില്ലാ മെഡിക്കല്‍ ഓഫീസര്‍, ഭാരതീയ ചികിത്സാ വകുപ്പ്, വയസ്‌ക്കരക്കുന്ന്, കോട്ടയം 686001 എന്ന വിലാസത്തില്‍ നല്‍കണം. ഫോണ്‍: 0481 2568118

Read More