തിരുവനന്തപുരം വിമാനത്താവളം നാലു മണിക്കൂറിലേറെ അടച്ചിടും

അൽപശി ആറാട്ട് konnivartha.com; തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളം ഒക്ടോബർ 30ന് വൈകിട്ട് നാലു മണിക്കൂറിലേറെ അടച്ചിടും.പത്മനാഭസ്വാമി ക്ഷേത്രത്തിലെ അൽപശി ആറാട്ട് ഘോഷയാത്ര കടന്നുപോകുന്നതിനാലാണ് വിമാനത്താവളം അടച്ചിടുന്നത്. 30ന് വൈകിട്ട് 4.45 മുതൽ രാത്രി ഒൻപത് മണി വരെയാണ് വിമാനത്താവളത്തിന്റെ പ്രവർത്തനങ്ങൾ നിർത്തിവയ്ക്കുന്നത്.30ന് വൈകിട്ട് അഞ്ചിന് ക്ഷേത്രത്തിന്റെ പടിഞ്ഞാറേ നടയിൽ നിന്ന് ആരംഭിക്കുന്ന ആറാട്ട് ഘോഷയാത്ര വള്ളക്കടവിൽ നിന്ന് വിമാനത്താവളത്തിനുള്ളിലൂടെയാണ് കടന്നുപോകുക.നഗരത്തില്‍ വൈകുന്നേരം 3 മുതല്‍ രാത്രി 10 വരെ ഗതാഗത നിയന്ത്രണവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ശംഖുമുഖത്തെ ആറാട്ട് മണ്ഡപത്തിലെ പൂജകൾക്ക് ശേഷം വിഗ്രഹങ്ങൾ സമുദ്രത്തിൽ ആറാടിക്കും. 31ന് നടത്തുന്ന ആറാട്ട് കലശത്തോടെ പത്തു ദിവസം നീളുന്ന ഉത്സവം സമാപിക്കും.

Read More

തിരുവനന്തപുരം വിമാനത്താവളത്തിൽ ഇനി ക്യൂ നിൽക്കേണ്ട

  konnivartha.com: കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ബ്യൂറോ ഓഫ് ഇമിഗ്രേഷൻ നടപ്പിലാക്കുന്ന ‘ഫാസ്റ്റ് ട്രാക്ക് ഇമിഗ്രേഷൻ – ട്രസ്റ്റഡ് ട്രാവലർ പ്രോഗ്രാം (FTI-TTP) തിരുവനന്തപുരം വിമാനത്താവളത്തിൽ അവതരിപ്പിക്കുന്നു. കേന്ദ്ര ആഭ്യന്തര, സഹകരണ മന്ത്രി അമിത് ഷാ പരിപാടിയുടെ ഉദ്ഘാടനം 2025 സെപ്റ്റംബർ 11-ന് രാവിലെ 11:30-ന് വെർച്വലായി നിർവഹിക്കും. തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടെർമിനൽ 2-ലെ ഡിപ്പാർച്ചർ ഇമിഗ്രേഷൻ ഏരിയയിൽ വീഡിയോ കോൺഫറൻസിലൂടെയാണ് ഉദ്ഘാടനം. ഇതോടെ യാത്രക്കാർക്ക് ഇമിഗ്രേഷൻ ക്ലിയറൻസ് പ്രക്രിയ സുഗമമാകും. പശ്ചാത്തലം ഇന്ത്യൻ പൗരന്മാർ, ഓവർസീസ് സിറ്റിസൺഷിപ്പ് ഓഫ് ഇന്ത്യ (OCI) കാർഡ് കൈവശമുള്ള വിദേശ പൗരന്മാർ എന്നിവർക്ക് ഇമിഗ്രേഷൻ ക്ലിയറൻസ് പ്രക്രിയ വേഗത്തിലാക്കുന്നതിനായാണ് ഫാസ്റ്റ് ട്രാക്ക് ഇമിഗ്രേഷൻ – ട്രസ്റ്റഡ് ട്രാവലേഴ്സ് പ്രോഗ്രാം (FTI-TTP) ആരംഭിച്ചത്. യോഗ്യരായ അപേക്ഷകർ, അപേക്ഷാ ഫോമിൽ നൽകിയിരിക്കുന്ന ഡാറ്റ ഫീൽഡുകൾ അനുസരിച്ച് ആവശ്യമായ വിവരങ്ങൾക്ക് പുറമേ…

Read More

തിരുവനന്തപുരം വിമാനത്താവളത്തില്‍നിന്ന് രണ്ട് ഭീകരവാദികളെ എന്‍.ഐ.എ അറസ്റ്റ് ചെയ്തു

  തിരുവനന്തപുരം വിമാനത്താവളത്തില്‍നിന്ന് രണ്ട് ഭീകരവാദികളെ എന്‍.ഐ.എ അറസ്റ്റ് ചെയ്തു.റിയാദില്‍നിന്ന് ലുക്ക് ഔട്ട് നോട്ടീസ് നല്‍കി എത്തിച്ച രണ്ടുപേരാണ് അറസ്റ്റിലായത്.ബെംഗളുരു സ്‌ഫോടനക്കേസില്‍ ഉള്‍പ്പെട്ട കണ്ണൂര്‍ പാപ്പിനിശ്ശേരി സ്വദേശി ഷുഹൈബാണ് പിടിയിലായിരിക്കുന്നത്. അറസ്റ്റിലായ രണ്ടാമത്തെയാള്‍ ഉത്തര്‍പ്രദേശ് സ്വദേശിയായ മുഹമ്മദ് ഗുല്‍നവാസ് ആണ്. ഗുല്‍നവാസ് ലഷ്‌കര്‍ ഇ തൊയ്‌ബെ പ്രവര്‍ത്തകനും ഷുഹൈബ് ഇന്ത്യന്‍ മുജാഹിദീന്‍ പ്രവര്‍ത്തകനുമാണ് എന്നു എന്‍ ഐ എ കരുതുന്നു . ഇവരെ വിമാനത്താവളത്തില്‍ വെച്ച് തന്നെ ചോദ്യം ചെയ്തു. ചോദ്യം ചെയ്യലില്‍ റോയുടെ ഉദ്യോഗസ്ഥരും പങ്കെടുത്തതായാണ് വിവരം.

Read More

തിരുവനന്തപുരം വിമാനത്താവളം നടത്തിപ്പ് സ്വകാര്യ മേഖലയ്ക്ക് വിട്ടു നല്‍കി

  കോന്നി വാര്‍ത്ത ഡോട്ട് കോം : തിരുവനന്തപുരം വിമാനത്താവളം നടത്തിപ്പിനുള്ള കേരളത്തിന്‍റെ ആവശ്യം കേന്ദ്രസർക്കാർ തള്ളി. വിമാനത്താവള നടത്തിപ്പ് സ്വകാര്യ മേഖലയ്ക്കു നൽകാന്‍ കേന്ദ്ര മന്ത്രിസഭ തീരുമാനിച്ചു. നടത്തിപ്പവകാശം അദാനി ഗ്രൂപ്പിനാണ്‌ നൽകിയത്‌. കേരള സർക്കാര്‍ കമ്പനിയുണ്ടാക്കി വിമാനത്താവള നടത്തിപ്പ് ഏറ്റെടുക്കാമെന്നായിരുന്നു നിർദേശം. ജയ്‌പൂർ, ഗുവാഹത്തി വിമാനത്താവളങ്ങളും 50 വർഷത്തേക്കു പാട്ടത്തിനു നൽകും.വിമാനത്താവളത്തിന്‍റെ വികസനം, നവീകരണം, നടത്തിപ്പ് എന്നിവയുടെ ചുമതല അദാനി ​ഗ്രൂപ്പിനായിരിക്കും. തിരുവനന്തപുരം വിമാനത്താവളം കൂടാതെ ജയ്പൂ‍ർ, ​ഗുവാഹത്തി വിമാനത്താവളങ്ങളുടെ നടത്തിപ്പും സ്വകാര്യ കമ്പനികൾക്ക് വിട്ടുകൊടുത്തു.

Read More