തിരുവിതാകൂർ ദേവസ്വം ബോർഡിന്റെ കീഴിൽ കൊല്ലം ജില്ലയിൽ പ്രവർത്തിക്കുന്ന തിരുമുല്ലവാരം ഡി.ബി.എൽ.പി. സ്കൂളിലെ ഷിഫ്റ്റ് സമ്പ്രദായം അവസാനിപ്പിക്കണമെന്ന 15 വർഷത്തെ സ്കൂൾ അധികൃതരുടെ ആവശ്യത്തിന് പരിഹാരം. സംസ്ഥാന സർക്കാരിന്റെ മുഖ്യമന്ത്രി എന്നോടൊപ്പം (സി എം വിത്ത് മി) സിറ്റിസൺ കണക്ട് സെന്ററിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഒരാഴ്ചക്കുള്ളിൽ പരിഹാരമായത്. 1957-ൽ വിദ്യാലയം ആരംഭിച്ചത് മുതൽ കെട്ടിടങ്ങളുടെ അപര്യാപ്തത കാരണം ഒന്നും രണ്ടും ക്ലാസ്സുകൾ ഷിഫ്റ്റ് അടിസ്ഥാനത്തിലാണ് പ്രവർത്തിച്ചിരുന്നത്. രണ്ട് ക്ലാസ്സുകൾക്കും കൂടി ഒരു അധ്യാപകനെ മാത്രമാണ് അനുവദിച്ചിരുന്നത്. ഇത് കാരണം ഒരു ക്ലാസ്സിലെ കുട്ടികൾക്ക് ഉച്ച വരെയും അടുത്ത ക്ലാസ്സിലെ കുട്ടികൾക്ക് ഉച്ചയ്ക്ക് ശേഷവുമാണ് പഠനം ക്രമീകരിച്ചിരുന്നത്. ഷിഫ്റ്റ് സമ്പ്രദായം നിലനിന്നിരുന്നതിനാൽ രക്ഷിതാക്കൾ കുട്ടികളെ ഈ സ്കൂളിൽ ചേർക്കാൻ വിമുഖത കാണിക്കുകയും, സ്കൂൾ ‘മതിയായ കുട്ടികളില്ലാത്ത വിദ്യാലയം’ എന്ന ശ്രേണിയിൽ ഉൾപ്പെടുകയും ചെയ്തു. 2010-ൽ പുതിയ…
Read More