KONNI VARTHA.COM : സൈനിക സേവനത്തോടൊപ്പം നാടിന്റെ ഉന്നമനവും ലക്ഷ്യം ആക്കി ഒരേ മനസ്സോടെ പ്രവർത്തിക്കുന്ന പത്തനംതിട്ട ജില്ലയിലെ സൈനികരുടെ സംഘടനയായ ടീം പത്തനംതിട്ട സോൾജിയേഴ്സ് എന്ന തപസിന്റെ രണ്ടാം വാർഷികം കുടുംബയോഗത്തോടെ ആഘോഷിച്ചു. പത്തനംതിട്ട ഗവണ്മെന്റ് ആശുപത്രിയിൽ നടത്തിയ രക്തദാന ക്യാമ്പോടെ ആണ് വാർഷികാഘോഷത്തിന് തുടക്കം കുറിച്ചത്.. സാമൂഹിക പ്രവർത്തക ഡോ എം എസ് സുനിൽ ഉൽഘാടനം ചെയ്ത യോഗത്തിൽ തപസ് പ്രസിഡന്റ് രാജ്മോഹൻ അധ്യക്ഷത വഹിച്ചു.തപസ് സെക്രട്ടറി നിതിൻ രാജ് സ്വാഗതംപറഞ്ഞു . പത്തനംതിട്ട നഗരസഭ ചെയർമാൻ അഡ്വ. സക്കീർ ഹുസൈൻ, അസിസ്റ്റന്റ് സൈനിക വെൽഫയർ ഓഫീസർ ജയപ്രകാശ്, സാമൂഹിക പ്രവർത്തകൻ വാവ സുരേഷ്, ഗിന്നസ് വേൾഡ് റെക്കോർഡ് ഹോൾഡർപ്രവീൺ പരമേശ്വരൻ (താടിക്കാരൻ), സംവിധായകൻ അനിൽ കുമ്പഴ, സിനിമ താരം ശബരി ബോസ്സ് എന്നിവർ സംസാരിച്ചു . ജില്ലയിലെ…
Read More