തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ്: അറിയിപ്പുകള്‍ ( 18/11/2025 )

തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ്:പത്തനംതിട്ട ജില്ലയില്‍ 63 നാമനിര്‍ദേശ പത്രിക ലഭിച്ചു തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ പൊതുതിരഞ്ഞെടുപ്പിലേക്ക് ജില്ലയില്‍ ഇന്ന് (നവംബര്‍ 18) 63 നാമനിര്‍ദേശ പത്രിക ലഭിച്ചു. ജില്ലാ പഞ്ചായത്തിലേക്ക് രണ്ടും നഗരസഭയിലേക്ക് എട്ടും ബ്ലോക്ക് പഞ്ചായത്തിലേക്ക് ഒന്നും ഗ്രാമപഞ്ചായത്തുകളിലേക്ക് 52 പത്രികയുമാണ് ലഭിച്ചത്. ജില്ലാ പഞ്ചായത്തിലേക്ക് കോഴഞ്ചേരി, പള്ളിക്കല്‍ ഡിവിഷനില്‍ നിന്ന് ഒന്നു വീതവും നഗരസഭയിലേക്ക് തിരുവല്ല- 4, പന്തളം- 3, അടൂര്‍- 1 ഉം ബ്ലോക്ക് പഞ്ചായത്തിലേക്ക് മല്ലപ്പള്ളിയില്‍ നിന്ന് ഒന്നുമാണ് പത്രിക ലഭിച്ചത്. ഗ്രാമപഞ്ചായത്തില്‍ നിന്ന് ആറന്മുള ആറ്, അരുവാപ്പുലം, അയിരൂര്‍, ഇലന്തൂര്‍, എഴുമറ്റൂര്‍, കോന്നി, റാന്നി പഴവങ്ങാടി, ആനിക്കാട്, പ്രമാടം മൂന്ന് വീതവും കുറ്റൂര്‍, വെച്ചൂച്ചിറ, മൈലപ്ര, വടശേരിക്കര, ചെറുകോല്‍ രണ്ടു വീതവും കടപ്ര, കലഞ്ഞൂര്‍, കവിയൂര്‍, കോഴഞ്ചേരി, കുളനട, ഓമല്ലൂര്‍, പെരിങ്ങര, റാന്നി അങ്ങാടി, കൊടുമണ്‍, കൊറ്റനാട്, നാരാങ്ങാനം, തോട്ടപ്പുഴശേരി…

Read More

തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ്: അറിയിപ്പുകള്‍ ( 13/11/2025 )

  തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ്: നാമനിർദേശ പത്രികാ സമർപ്പണം 14 മുതൽ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിനുള്ള വിജ്ഞാപനം നവംബർ 14 വെള്ളിയാഴ്ച നിലവിൽ വരും. നാമനിർദേശ പത്രികാ സമർപ്പണവും വെള്ളിയാഴ്ച ആരംഭിക്കും. നാമനിർദേശ പത്രിക സമർപ്പിക്കുന്നതിനുള്ള അവസാന തീയതി നവംബർ 21 വെള്ളി. പ്രവൃത്തി ദിവസങ്ങളിൽ രാവിലെ 11 മണിക്കും വൈകീട്ട് മൂന്ന് മണിക്കുമിടയിലാണ് പത്രിക സമർപ്പിക്കേണ്ടത്. നിശ്ചിത ഫോറത്തിലുള്ള (ഫോറം 2) പത്രികയോടൊപ്പം ഫോറം 2എ-ൽ സ്ഥാവര ജംഗമ സ്വത്തുക്കളുടെയും, ബാധ്യത/കുടിശ്ശികയുടെയും, ക്രിമിനൽ കേസുകളുടെയും ഉൾപ്പടെയുളള വിശദവിവരങ്ങൾ നൽകണം. സ്ഥാനാർഥി നിക്ഷേപമായി ഗ്രാമപഞ്ചായത്തിൽ 2,000 രൂപയും ബ്ലോക്ക് പഞ്ചായത്തിലും, മുനിസിപ്പാലിറ്റിയിലും 4,000 രൂപയും ജില്ലാ പഞ്ചായത്തിലും കോർപ്പറേഷനിലും 5,000 രൂപയും കെട്ടിവെക്കണം. പട്ടികജാതി പട്ടികവർഗ വിഭാഗങ്ങൾക്ക് നിശ്ചിത തുകയുടെ പകുതി മതിയാകും. സ്ഥാനാർഥിക്ക് നോമിനേഷൻ നൽകുന്ന ദിവസം 21 വയസ്സ് പൂർത്തിയായിരിക്കണം. പട്ടികജാതി, പട്ടികവർഗ സംവരണ…

Read More

തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ ഹരിത ചട്ടം പാലിക്കും

  തദ്ദേശസ്വയംഭരണ പൊതുതിരഞ്ഞെടുപ്പ് സമ്പൂർണമായും ഹരിതചട്ടം പാലിച്ചും, പരിസ്ഥിതിസൗഹൃദമായും നടത്തുന്നതിന് സംസ്ഥാനതിരഞ്ഞെടുപ്പ് കമ്മീഷൻ വിളിച്ചു ചേർത്ത തദ്ദേശസ്വയംഭരണവകുപ്പിലെ വിവിധ ഏജൻസികളുടെ യോഗം തീരുമാനിച്ചു. സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ എ.ഷാജഹാന്റെ അദ്ധ്യക്ഷതയിൽ നടന്ന യോഗത്തിൽ ഇതു സംബന്ധിച്ച കർമ്മ പരിപാടിക്ക് രൂപം നൽകി. തദ്ദേശ സ്വയംഭരണവകുപ്പ്, ശുചിത്വ മിഷൻ, ക്ലീൻ കേരള കമ്പനി, കുടുംബശ്രീ, ഹരിതകർമസേന എന്നിവയുടെ പങ്കാളിത്തത്തോടെ തിരഞ്ഞെടുപ്പ് പ്രഖ്യാപനം മുതൽ ഫലപ്രഖ്യാപനം വരെയുള്ള പ്രവർത്തനങ്ങളിൽ ഹരിതചട്ടം പാലിക്കുന്നുവെന്ന് ഉറപ്പ് വരുത്തും. ഇതിനായി തിരഞ്ഞെടുപ്പ് കമ്മീഷന്റെ നേതൃത്വത്തിൽ സംസ്ഥാനതലത്തിലും, ജില്ലാകളക്ടർമാരുടെ നേതൃത്വത്തിൽ ജില്ലാതലത്തിലും നിരീക്ഷണസമിതികൾ രൂപീകരിക്കും. തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ പരിശീലന കേന്ദ്രങ്ങൾ, ഓഫീസുകൾ, തിരഞ്ഞെടുപ്പ് വിതരണകേന്ദ്രങ്ങൾ, പോളിംഗ് സ്റ്റേഷനുകൾ, വോട്ടെണ്ണൽ കേന്ദ്രങ്ങൾ എന്നിവടങ്ങളിലെല്ലാം ഹരിതചട്ടം കർശനമായി പാലിക്കണം. ഇവിടങ്ങളിൽ ഉണ്ടാകുന്ന മാലിന്യങ്ങൾ ഉടൻതന്നെ നീക്കം ചെയ്യാനായി ഹരിതകർമസേനയുടെയും ക്‌ളീൻകേരള കമ്പനിയുടെയും സേവനം പ്രയോജനപ്പെടുത്തും. പരിസ്ഥിതി സൗഹൃദമായ രീതിയിൽ…

Read More