2025 നവംബർ 10 ന് വൈകിട്ട് ഡൽഹിയിലെ ചുവപ്പുകോട്ടയ്ക്ക് സമീപം നടന്ന കാർ സ്ഫോടനവുമായി ബന്ധപ്പെട്ട ഭീകരാക്രമണത്തിൽ ജീവനുകൾ നഷ്ടപ്പെട്ടതിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്ര മന്ത്രിസഭ അഗാധമായ ദുഃഖം രേഖപ്പെടുത്തി. ജീവൻ നഷ്ടപ്പെട്ട നിരപരാധികളോടുള്ള ആദരസൂചകമായി മന്ത്രിസഭ രണ്ട് മിനിറ്റ് നേരം മൗനം ആചരിച്ചു. മന്ത്രിസഭായോഗം ഇനിപ്പറയുന്ന പ്രമേയവും അംഗീകരിച്ചു: 2025 നവംബർ 10 ന് വൈകിട്ട് ചുവപ്പുകോട്ടയ്ക്ക് സമീപം ഒരു കാർ സ്ഫോടനത്തിലൂടെ ദേശവിരുദ്ധ ശക്തികൾ നടത്തിയ ഹീനമായ ഭീകരാക്രമണത്തിന് രാജ്യം സാക്ഷ്യം വഹിച്ചു. സ്ഫോടനത്തിൽ നിരവധി പേർ കൊല്ലപ്പെടുകയും മറ്റു പലർക്കും പരിക്കേൽക്കുകയും ചെയ്തു. വിവേകരഹിതമായ ഈ അക്രമത്തിന് ഇരയായവർക്ക് മന്ത്രിസഭ ആദരാഞ്ജലി അർപ്പിക്കുകയും ദുഃഖിതരായ കുടുംബങ്ങൾക്ക് ഹൃദയംഗമമായ അനുശോചനം അറിയിക്കുകയും ചെയ്യുന്നു. പരിക്കേറ്റ എല്ലാവരും വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്ന് മന്ത്രിസഭ പ്രാർത്ഥിക്കുകയും അക്രമത്തിന് ഇരയായവർക്ക് പരിചരണവും പിന്തുണയും…
Read More