ഡോ. എം. എസ്. സുനിലിന്റെ 208-ാമത് സ്നേഹഭവനം വിധവയായ രാധാമണി അമ്മയ്ക്കും കുടുംബത്തിനും കോന്നി വാര്‍ത്ത ഡോട്ട് കോം : സാമൂഹിക പ്രവർത്തക ഡോ. എം. എസ്. സുനിൽ ഭവനരഹിതരായ ആലംബഹീനർക്ക് പണിതു നൽകുന്ന 208-ാമത് സ്നേഹ ഭവനം കൊല്ലം പട്ടാഴി വടക്ക് പേരൂർ പുത്തൻവീട്ടിൽ വിധവയായ രാധാമണി അമ്മയ്ക്കും കുടുംബത്തിനുമായി വിദേശ മലയാളിയായ ജിജി ജേക്കബിന്റെ സഹായത്താൽ അദ്ദേഹത്തിന്റെ പിതാവ് എബ്രഹാം ജേക്കബ് കുന്തിരിക്കലിന്റെ സ്മരണാർത്ഥം നിർമ്മിച്ചു നൽകി. വീടിന്റെ താക്കോൽ ദാനവും ഉദ്ഘാടനവും ജിജി ജേക്കബിന്റെ സുഹൃത്ത് ചെറിയാൻ തോമസ് നിർവഹിച്ചു. രാധാമണി അമ്മയുടെ ഭർത്താവ് ശശിധരൻ നായർ കിഡ്നി സംബന്ധമായ അസുഖത്തിന് തിരുവനന്തപുരത്ത് ചികിത്സയ്ക്കായി ഉണ്ടായിരുന്ന കിടപ്പാടം വിൽക്കുകയും തുടർന്ന് ശശിധരൻ നായർ മരണപ്പെടുകയും രാധാമണിയമ്മയും മകനും മരുമകളും കുഞ്ഞുങ്ങളും അടങ്ങിയ കുടുംബം താമസിക്കുവാൻ മറ്റു മാർഗ്ഗങ്ങൾ ഇല്ലാതെ ബുദ്ധിമുട്ടുന്ന അവസ്ഥ അറിയുവാൻ…
Read More