കാലവര്‍ഷവുമായി ബന്ധപ്പെട്ട് ജില്ലയില്‍ മുന്നൊരുക്കങ്ങള്‍ ഊര്‍ജസ്വലമായി നടക്കുകയാണെന്നും ശാസ്ത്രീയമായ ഇടപെടലിലൂടെ ഡാം മാനേജ്മന്റ് കൃത്യമായി നടപ്പാക്കാന്‍ ജില്ലാ ഭരണകൂടം തയാറാണെന്നും ജില്ലാ കളക്ടര്‍ ഡോ.ദിവ്യ എസ് അയ്യര്‍ പറഞ്ഞു. ജില്ലയിലെ ഡാമുകളുടെ നിലവിലെ സ്ഥിതി വിലയിരുത്തുന്നതിനായി ദുരന്ത നിവാരണവിഭാഗം ഉദ്യോഗസ്ഥര്‍ നടത്തിയ സന്ദര്‍ശനത്തിന് ശേഷം ചേര്‍ന്ന അവലോകനയോഗത്തില്‍ പങ്കെടുത്ത് സംസാരിക്കുയായിരുന്നു കളക്ടര്‍. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് ഡാമിന്റെ വൃഷ്ടിപ്രദേശങ്ങളിലെ മഴയുടെ അളവ് കുറവാണ്. പക്ഷെ, ഡാം സുരക്ഷയുമായി ബന്ധപ്പെട്ട് നിലവില്‍ സ്വീകരിക്കേണ്ട നടപടികളുടെ കാര്യത്തില്‍ യാതൊരു വിട്ടുവീഴ്ചയും പാടില്ല. കക്കി, ആനത്തോട് ഡാം മേഖലയിലെ ടെലികമ്മ്യൂണിക്കേഷന്‍ സംവിധാനം കാര്യക്ഷമമാക്കാനുള്ള നടപടികള്‍ സ്വീകരിക്കും. കക്കി ഡാമിന് അടുത്തുള്ള പോലീസ് എയ്ഡ് പോസ്റ്റിനോട് ചേര്‍ന്നുള്ള ഭാഗത്ത് അപകട സാധ്യതയുള്ളതിനാല്‍ സംരക്ഷണ വേലി കെട്ടുന്ന പ്രവര്‍ത്തി എത്രയും വേഗത്തില്‍ പൂര്‍ത്തിയാക്കണം. മൂഴിയാര്‍ ഡാം തുറക്കുന്നതുമായി ബന്ധപ്പെട്ടുള്ള മുന്നറിയിപ്പുകള്‍ കൃത്യമായി നല്‍കണമെന്നും…
Read More