ജോർദാനിൽ അകപ്പെട്ട ” ആടുജീവിതം ” താരങ്ങളും സഹപ്രവർത്തകരും സുരക്ഷിതര്‍ പത്തനംതിട്ട : ‘ആടു ജീവിതം’ എന്ന സിനിമയുടെ ഷൂട്ടിംഗുമായി ബന്ധപ്പെട്ട് ജോർദാനിൽ എത്തിയ പൃഥ്വിരാജ് സുകുമാരൻ , ബ്ലെസ്സി എന്നിവർ ഉൾപ്പടെയുള്ള ചലച്ചിത്ര പ്രവർത്തകർ കോവിഡ് 19 വൈറസ് മൂലം നാട്ടിലേക്ക് തിരിച്ചു വരാൻ കഴിയാതെ വരുന്ന വിവരം ബ്ലെസ്സി സംവിധായകന് ബി .ഉണ്ണികൃഷ്ണനെ അറിയിച്ചു.ബി. ഉണ്ണികൃഷ്ണൻ ഈ വിവരം മുഖ്യമന്ത്രിയുടെ ഓഫിസിനെ അറിയിച്ചു. മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരം നോർക്ക ഈ വിഷയം കേന്ദ്രസർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തി . ഫെഫ്കയുടെ മുൻ ഭാരവാഹിയായ ഭാഗ്യലക്ഷ്മിയുടെ ഇടപെടിലിനെ തുടർന്ന് കേന്ദ്ര സഹമന്ത്രി വി .മുരളീധരനും ഈ വിഷയത്തിൽ ഇടപെട്ടു.” ആട് ജീവിതം” ടീമിന്റെ വിസയുടെ കാലാവധി നീട്ടുന്നതിനു യാതൊരു തടസവും ഉണ്ടാവില്ലെന്ന് സുരേഷ് ഗോപി എം .പിയെ എംബസി അധികൃതർ അറിയിച്ചിട്ടുണ്ട്. പൃഥ്വിരാജ് സുകുമാരൻ ഉൾപ്പെടെയുള്ള താരങ്ങളും…
Read More