പരാതികള്‍ ഒക്ടോബര്‍ 3 വരെ അക്ഷയകേന്ദ്രങ്ങളില്‍ രജിസ്റ്റര്‍ ചെയ്യാം ജില്ലാ കളക്ടറുടെ നേതൃത്വത്തിലുള്ള മല്ലപ്പള്ളി താലൂക്ക്തല പരാതിപരിഹാര അദാലത്ത് ഒക്ടോബര്‍ 19ന് നടത്തും. കോവിഡ് സാഹചര്യത്തില്‍ ജില്ലാ കളക്ടര്‍ കളക്ടറേറ്റില്‍ നിന്നും വീഡിയോ കോണ്‍ഫറന്‍സിലൂടെ അക്ഷയ കേന്ദ്രങ്ങള്‍ മുഖേനയാണ് പൊതുജനങ്ങളുടെ പരാതികള്‍ കേള്‍ക്കുന്നത്. ഇതിനായി മല്ലപ്പള്ളി താലൂക്കിലുള്ള അപേക്ഷകര്‍ക്ക് സെപ്റ്റംബര്‍ 29 മുതല്‍ ഒക്ടോബര്‍ 3 ന് വൈകുന്നേരം അഞ്ചുവരെ മല്ലപ്പള്ളിയിലെ അക്ഷയകേന്ദ്രങ്ങളില്‍ ഫോണ്‍ മുഖേന രജിസ്റ്റര്‍ ചെയ്യാം. രജിസ്റ്റര്‍ ചെയ്യുന്ന അപേക്ഷയും അപേക്ഷകന്റെ ഫോണ്‍ നമ്പരും അക്ഷയ കേന്ദ്രം രേഖപ്പെടുത്തണം. വീഡിയോ കോണ്‍ഫറന്‍സിന്റെ സമയം അപേക്ഷകരുടെ ഫോണില്‍ സംരംഭകന് അറിയിക്കും. തുടര്‍ന്ന് ഓരോ പരാതിക്കാരനും തങ്ങള്‍ക്ക് നിര്‍ദേശിച്ചിരിക്കുന്ന സമയത്ത് വീഡിയോ കോണ്‍ഫറന്‍സില്‍ പങ്കെടുക്കുന്നതിന് അക്ഷയ കേന്ദ്രത്തില്‍ എത്തണം. ജില്ലാ കളക്ടറോട് വീഡിയോ കോണ്‍ഫറന്‍സിലൂടെ പൊതുജനങ്ങള്‍ ബോധിപ്പിക്കുന്ന പരാതികള്‍ ഇ-ആപ്ലിക്കേഷന്‍ വഴി സമര്‍പ്പിക്കുന്നതിനുള്ള സൗകര്യവും അക്ഷയ…
Read More