കേരളത്തില്‍ ഡെങ്കിപ്പനി വ്യാപിക്കാൻ സാധ്യത, ജാഗ്രതാ നിർദ്ദേശം

ഡെങ്കിപ്പനി വ്യാപിക്കാൻ സാധ്യത, ജാഗ്രതാ നിർദ്ദേശം ഇടവിട്ടുള്ള മഴ കാരണം ഡെങ്കിപ്പനി ഉൾപ്പെടെയുള്ള കൊതുകുജന്യ രോഗങ്ങൾ വർധിക്കാൻ സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ഡെങ്കിപ്പനി, ചിക്കുൻഗുനിയ, മലേറിയ, ഫൈലേറിയസിസ്, സിക്ക തുടങ്ങിയ ഗുരുതര രോഗങ്ങൾ കൊതുക് വഴി പരത്താൻ സാധ്യതയുണ്ട്. അതിനാൽ കൊതുകിന്റെ ഉറവിട നശീകരണത്തിന് പ്രാധാന്യം നൽകണം. വീടിനകത്തും പുറത്തും വെള്ളം കെട്ടി നിൽക്കാൻ അനുവദിക്കരുത്. കൊതുകുകടി ഏൽക്കാതിരിക്കാൻ മുൻകരുതലുകൾ സ്വീകരിക്കണം. വീടും പരിസരവും വൃത്തിയായി സൂക്ഷിക്കണം. മഴക്കാലപൂർവ ശുചീകരണ പ്രവർത്തനങ്ങൾ കൂടുതൽ ശക്തമാക്കണമെന്നും മന്ത്രി നിർദേശം നൽകി. എന്താണ് ഡെങ്കിപ്പനി? ഈഡിസ് ഈജിപ്റ്റി കൊതുകുകൾ പരത്തുന്ന ഡെങ്കൂ വൈറസ് മൂലമുണ്ടാകുന്ന രോഗമാണ് ഡെങ്കിപ്പനി. കെട്ടിക്കിടക്കുന്ന ശുദ്ധജലത്തിലാണ് ഇത്തരം കൊതുകുകൾ മുട്ടയിട്ട് വളരുന്നത്. കൊതുകുവഴി മാത്രമേ ഡെങ്കിപ്പനി ഒരാളിൽ നിന്നും മറ്റൊരാളിലേക്ക് പകരുകയുള്ളൂ. രോഗ ലക്ഷണങ്ങൾ മുതിർന്നവരെയും കുട്ടികളെയും ഒരുപോലെ…

Read More

ജാഗ്രതാ നിർദ്ദേശം

  കെ എസ് ഇ ബി ലിമിറ്റെഡിന്റെ അധീനതയിലുള്ള കക്കാട്പവർ ഹൗസിൻറെ ഭാഗമായ സർജ് ഷാഫ്ടിന്റെ അറ്റ കുറ്റപണി നടക്കുന്നതിനാൽ 16/02/2022 മുതൽ 15/03/2022 വരെ പൂർണമായി അടച്ചിട്ടു വൈദ്യുതല്പാദനം നിർത്തി വെച്ചതിനാൽ ജല നിരപ്പ് ക്രമീകരിക്കുന്നതിനായി മൂഴിയാർ ഡാമിന്റെ 3 ഷട്ടറുകൾ പരമാവധി 30 സെന്റിമീറ്റർ എന്ന തോതിൽ ഉയർത്തി 50 കുമിക്സ് എന്ന നിരക്കിൽ ജലം കക്കാട്ട് ആറിലേക്ക് ഒഴുക്കി വിടുന്നതിന് നിലവിൽ അനുമതി നൽകിയിരുന്നതാണ്. എന്നാൽ ഇപ്പോൾ ടി പദ്ധതിയുടെ സർജ്ഷാഫ്ടിലും ടണലിലും ഉള്ള അറ്റ കുറ്റപണിയുടെ ഭാഗമായി സ്ലുയിസ്ഗേറ്റുകൂടി തുറന്നു 28 കുമെ ക്സ്എന്ന നിരക്കിൽ അധിക ജലം കൂടി കക്കാട്ട് ആറിലേക്ക് ഒഴുക്കി ആകെ 78 കുമെക്സ് ജലം തുറന്നു വിടുന്നതിന് തീരുമാനിച്ചിരിക്കുന്നു . ഇപ്രകാരം തുറന്നു വിടുന്ന അധിക ജലം നദിയിലെ നിലവിലെ ജലനിരപ്പിൽ കാര്യമായ മാറ്റം വരുത്തില്ലെങ്കിലും…

Read More

ജാഗ്രതാ നിർദ്ദേശം

  ഐ.എൻ.എസ് ദ്രോണാചാര്യ കപ്പലിൽ നിന്നും ഏപ്രിൽ 19, 23, 26, 30 മെയ് 3, 7, 10, 14, 17, 21, 24, 28, 31 ജൂൺ 4, 7, 11, 14, 18, 21, 25, 28 തിയതികളിൽ പരീക്ഷണ വെടിവെയ്പ്പ് നടക്കുന്നതിനാൽ കടലിൽ മീൻ പിടിക്കാൻ പോകുന്ന മത്സ്യതൊഴിലാളികൾ ജാഗ്രത പാലിക്കണമെന്ന് നാവികസേന അധികൃതർ അറിയിച്ചു.

Read More