ജസ്റ്റിസ് ജെബി കോശി കമ്മീഷൻ റിപ്പോർട്ട് അടിയന്തരമായി നടപ്പിലാക്കണം

  konnivartha.com: തിരുവല്ല: ജസ്റ്റിസ് ജെ ബി കോശി കമ്മീഷൻ റിപ്പോർട്ട് അടിയന്തരമായി നടപ്പിലാക്കണമെന്നും ക്രൈസ്തവ സമൂഹത്തിലെ പിന്നോക്കാവസ്ഥയിലുള്ളവരുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിൽ സർക്കാർ കാണിക്കുന്ന കാലതാമസം ഒഴിവാക്കണമെന്നും ദളിത് ക്രൈസ്തവ പ്രശ്നത്തിൽ ഉൾപ്പെടെ അനുഭവ പൂർണമായ നടപടി സ്വീകരിക്കണമെന്നും ഓർത്തഡോക്സ് സഭ സുന്നഹദോസ് സെക്രട്ടറി ഡോ.യൂഹാനോൻ മാർ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്ത പ്രസ്താവിച്ചു. നാഷണൽ ക്രിസ്ത്യൻ മൂവ്മെൻറ് ഫോർ ജസ്റ്റിസിൻ്റെയും മലങ്കര ഓർത്തഡോക്സ് സഭ ഹ്യൂമൻ എംപവർ മെൻറ് ഡിപ്പാർട്ട്മെന്റിന്റെയും സംയുക്താഭിമുഖ്യത്തിൽ കേരള സംസ്ഥാന നോളജ് ഇക്കോണമി മിഷനുമായി ചേർന്ന് കേന്ദ്ര-സംസ്ഥാന സർക്കാരുകളിൽ നിന്നും ന്യൂനപക്ഷ വിഭാഗങ്ങൾക്ക് ലഭിക്കുന്ന വിവിധ ആനുകൂല്യങ്ങളെക്കുറിച്ചും നോളജ് ഇക്കണോമി മിഷന്റെ വിവിധ പ്രവർത്തനങ്ങളെക്കുറിച്ചും ജനങ്ങളെ ബോധവൽക്കരിക്കുന്ന ‘അറിയാം അറിയിക്കാം’ എന്ന പ്രോജക്റ്റിന്റെ സംസ്ഥാനതല ഉദ്ഘാടനം തിരുവല്ല വള്ളംകുളം സെൻറ് മേരീസ് ഓർത്തഡോക്സ് പള്ളിയിൽ നിർവഹിക്കുകയായിരുന്നു മെത്രാപ്പോലീത്ത. നാഷണൽ ക്രിസ്ത്യൻ മൂവ്മെൻറ് സംസ്ഥാന പ്രസിഡൻറ്…

Read More