ചിക്കാഗോ: കോട്ടയം പഴയ സെമിനാരിയില്‍ കബറടങ്ങിയിരിക്കുന്ന പരിശുദ്ധ വട്ടശേരില്‍ മാര്‍ ദീവന്നാസിയോസ് തിരുമേനിയുടെ എണ്‍പത്തെട്ടാം ഓര്‍മ്മപ്പെരുന്നാളും, കോട്ടയം ദേവലോകം അരമനയില്‍ കബറടങ്ങിയിരിക്കുന്ന അഭിവന്ദ്യ ഡോ. തോമസ് മാര്‍ മക്കാറിയോസ് തിരുമേനിയുടെ പതിനാലാം ഓര്‍മ്മപ്പെരുന്നാളും ബെല്‍വുഡ് സെന്റ് ഗ്രിഗോറിയോസ് ഓര്‍ത്തഡോക്സ് കത്തീഡ്രലില്‍ ഫെബ്രുവരി 25,26,27 തീയതികളില്‍ സംയുക്തമായി ആഘോഷിക്കും. 1963-ല്‍ അമേരിക്കയില്‍ ഉപരിപഠനാര്‍ത്ഥം എത്തിയ നാള്‍മുതല്‍ ഭദ്രാസനത്തിന്റെ വളര്‍ച്ചയ്ക്കുവേണ്ടി പ്രയത്നിക്കുകയും, 1975 മുതല്‍ ഭദ്രാസനത്തിന്റെ പ്രഥമാധിപനായി ദീര്‍ഘകാലം സേവനം ചെയ്യുകയും ഏകദേശം 45 വര്‍ഷത്തിലധികം അമേരിക്കയിലും പാശ്ചാത്യ രാജ്യങ്ങളിലുമുള്ള മലയാളി സമൂഹത്തിന്റെ ഉന്നമനത്തിനുവേണ്ടി അക്ഷീണം പ്രയത്നിച്ചിരുന്ന തിരുമേനി ഇംഗ്ലണ്ടില്‍ വച്ചുണ്ടായ കാര്‍ അപകടത്തില്‍ 2005-ല്‍ കാലംചെയ്തു. അഭിവന്ദ്യ തിരുമേനിക്ക് ഈ ദേവാലയത്തോടുള്ള കരുതലും സ്നേഹവും എടുത്തുപറയേണ്ടൊരു സത്യമാണ്. 1998-ല്‍ അഭി. തിരുമേനി വിശുദ്ധ കുര്‍ബാന അര്‍പ്പിച്ച് ഈ ഇടവക ആരംഭിച്ച്, 2005-ല്‍…
Read More