konnivartha.com; ചക്കുളത്തുകാവ് ശ്രീഭഗവതി ക്ഷേത്രത്തിൽ പൊങ്കാലയോടനുബന്ധിച്ച് ക്ഷേത്ര ശ്രീകോവിലിന് മുൻപിൽ പണ്ടാര പൊങ്കാല അടുപ്പുകൾ സ്ഥാപിച്ചു. ക്ഷേത്ര കാര്യദർശി മണിക്കുട്ടൻ നമ്പൂതിരിയുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ മുഖ്യകാര്യദർശി രാധാകൃഷ്ണൻ നമ്പൂതിരിയുടെ കാർമ്മികത്വത്തിൽ ഭക്തിനിർഭരമായ ചടങ്ങുകളോടു കൂടിയാണ് അടുപ്പ് സ്ഥാപിച്ചത്. പൊങ്കാല ദിനത്തിൽ പണ്ടാര പൊങ്കാല അടുപ്പിൽ നേദ്യം പാകം ചെയ്യും. ഈ അടുപ്പിൽ നിന്ന് അഗ്നി സ്വീകരിച്ചാണ് ഭക്തർ പൊങ്കാല അടുപ്പുകൾ കത്തിക്കുന്നത്. പണ്ടാര പൊങ്കാല അടുപ്പിൽ പാകപ്പെടുത്തുന്ന നേദ്യം ദേവിക്ക് സമർപ്പിച്ച ശേഷം ഭക്തർക്ക് വിതരണം ചെയ്യും. പ്രധാന ചടങ്ങുകൾ: പൊങ്കാല മഹോത്സവം 2025 ഡിസംബർ 4 വ്യാഴം (1201 വൃശ്ചികം 18) തൃക്കാർത്തിക വിളക്ക്, കാർത്തികസ്തംഭം കത്തിയ്ക്കൽ 2025 ഡിസംബർ 4 വ്യാഴം (വൈകിട്ട് 6:30 ന്) പന്ത്രണ്ടുനോയമ്പ് മഹോത്സവം 2025 ഡിസംബർ 16 ചൊവ്വ മുതൽ 27 ശനി വരെ…
Read Moreടാഗ്: ചക്കുളത്തുകാവ് പൊങ്കാല; തിരുവല്ല താലൂക്കിന് നാളെ(19) പ്രാദേശിക അവധി
ചക്കുളത്തുകാവ് പൊങ്കാല: പ്രാദേശിക അവധിയില്‍ നിന്ന് ഓഫീസുകളെയും ജീവനക്കാരെയും ഒഴിവാക്കി
konnivartha.com; ചക്കുളത്തുകാവ് പൊങ്കാലയോടനുബന്ധിച്ച് ഡിസംബര്‍ നാലിന് (വ്യാഴം) തിരുവല്ല താലൂക്ക് പരിധിയില്‍ പ്രഖ്യാപിച്ച പ്രാദേശിക അവധിയില്‍ നിന്ന് തദേശ സ്വയംഭരണ പൊതു തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ജോലി നിര്‍വഹിക്കുന്ന ഓഫീസുകളെയും ജീവനക്കാരെയും ഒഴിവാക്കിയതായി ജില്ലാ കലക്ടര്‍ എസ് പ്രേം കൃഷ്ണന്‍ അറിയിച്ചു.
Read Moreചക്കുളത്തുകാവ് പൊങ്കാല ഡിസംബർ 4 ന് : ഒരുക്കങ്ങള്‍ വിലയിരുത്തി
konnivartha.com; ചക്കുളത്തുകാവ് പൊങ്കാലയ്ക്ക് വിവിധ വകുപ്പുകള്‍ ഏര്‍പ്പെടുത്തേണ്ട ക്രമീകരണം തിരുവല്ല സബ് കലക്ടര്‍ സുമിത് കുമാര്‍ താക്കൂറിന്റെ അധ്യക്ഷതയില്‍ റവന്യൂ ഡിവിഷണല്‍ ഓഫീസില്‍ വിലയിരുത്തി. പൊങ്കാലയ്ക്ക് എല്ലാ വകുപ്പുകളുടെയും ഏകോപനം ഉറപ്പാക്കണമെന്ന് തിരുവല്ല സബ് കലക്ടര്‍ സുമിത് കുമാര്‍ താക്കൂര്‍ നിര്‍ദേശിച്ചു. ഡിസംബര്‍ നാലിനാണ് പൊങ്കാല മഹോത്സവം. സുരക്ഷാ ക്രമീകരണം പൊലിസ് ഒരുക്കും. പൊങ്കാല ദിവസം വനിതാ പൊലിസിനെ ഉള്‍പ്പെടെ നിയോഗിക്കും. പൊടിയാടി ജംഗ്ഷനില്‍ കണ്‍ട്രോള്‍ റൂം സജ്ജീകരിക്കും. പട്രോളിംഗ് ശക്തമാക്കും. ആരോഗ്യവകുപ്പ് ആംബുലന്‍സ് സൗകര്യം ഏര്‍പ്പെടുത്തും. മരുന്നുകളുടെ ലഭ്യത ഉറപ്പാക്കും. കുടിവെള്ളം, ടോയ്ലറ്റ് സൗകര്യം എന്നിവ ഒരുക്കും. റോഡിന്റെ ഇരുവശങ്ങളും വൃത്തിയാക്കും. മാലിന്യ സംസ്‌കരണത്തിന് സംവിധാനമൊരുക്കും. അഗ്നിശമന സേനയുടെ മൂന്ന് യൂണിറ്റുകളുടെ സേവനം ലഭ്യമാക്കും. ക്ഷേത്ര പരിസരത്ത് വില്‍ക്കുന്ന ഭക്ഷണ സാധനങ്ങളുടെ ഗുണമേന്മ ഉറപ്പാക്കും. വിവിധ ഡിപ്പോകളില്‍ നിന്ന് കെ എസ് ആര്‍ ടി…
Read Moreചക്കുളത്തുകാവ് പൊങ്കാല :തിരുവല്ല താലൂക്കില്‍ പ്രാദേശിക അവധി(ഡിസംബര്‍ 13)
konnivartha.com: ചക്കുളത്തുകാവ് പൊങ്കാല ദിവസമായ ഡിസംബര്‍ 13ന് തിരുവല്ല താലൂക്ക് പരിധിയിലെ എല്ലാ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കും എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജില്ലാ കലക്ടര്‍ എസ് പ്രേം കൃഷ്ണന്‍ അവധി പ്രഖ്യാപിച്ചു. മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്ക് അവധി ബാധകമല്ല.
Read Moreചക്കുളത്തുകാവ് പൊങ്കാല; തിരുവല്ല താലൂക്കിന് നാളെ(19) പ്രാദേശിക അവധി
ചക്കുളത്തുകാവ് പൊങ്കാല മഹോത്സത്തോടനുബന്ധിച്ച് തിരുവല്ല താലൂക്കിന് നാളെ (19 വെളളി) പ്രാദേശിക അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ ഉത്തരവായി. കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കും, പ്രകൃതി ക്ഷോഭ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കും, മുന്‍കൂട്ടി നിശ്ചയിച്ചിട്ടുളള പരീക്ഷകള്‍ക്കും അവധി ബാധകമല്ല.
Read More