ചിറ്റാർ ,തിടനാട്, ഗ്രാമപഞ്ചായത്തുകളിലെ മൂന്ന് അംഗങ്ങളെ തിരഞ്ഞെടുപ്പ് കമ്മീഷൻ അയോഗ്യരാക്കി

  konnivartha.com : ചിറ്റാർ ,തിടനാട്, ഗ്രാമപഞ്ചായത്തുകളിലെ മൂന്ന് അംഗങ്ങളെ തിരഞ്ഞെടുപ്പ് കമ്മീഷൻ അയോഗ്യരാക്കി കൂറുമാറ്റ നിരോധന നിയമ പ്രകാരം കോട്ടയം ജില്ലയിലെ തിടനാട് ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സാബു ജോസഫ്, ഉഷ ശശി, പത്തനംതിട്ട ജില്ലയിലെ ചിറ്റാർ ഗ്രാമപഞ്ചായത്ത് അംഗം സജി വർഗീസ് എന്നിവരെ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ എ. ഷാജഹാൻ അയോഗ്യരാക്കി. നിലവിൽ പഞ്ചായത്ത് അംഗമായി തുടരുന്നതിനും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് മത്സരിക്കുന്നതിനും 2023 ഏപ്രിൽ 4 മുതൽ ആറു വർഷത്തേക്കാണ് വിലക്ക്. തിടനാട് ഗ്രാമപഞ്ചായത്തിൽ 2015 ൽ നടന്ന പൊതുതിരഞ്ഞെടുപ്പിൽ സാബു ജോസഫ് നാലാം വാർഡിൽ നിന്നും, ഉഷ ശശി പതിനാലാം വാർഡിൽ നിന്നും കേരള കോൺഗ്രസ് (എം) സ്ഥാനാർത്ഥികളായി മത്സരിച്ച് വിജയിച്ചിരുന്നു. തിടനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്, വൈസ് പ്രസിഡന്റ് എന്നിവർക്കെതിരെ 2018 മേയ് 15 ന് നടന്ന അവിശ്വാസപ്രമേയ ചർച്ചയിൽ വിപ്പ് ലംഘിച്ച്…

Read More