ഗോവ ഗവർണറും മുഖ്യമന്ത്രിയും ജിതേഷ്ജിയുടെ വേഗവരയ്ക്ക് മോഡലുകളായി

രാഷ്ട്രനേതാക്കൾക്കും സ്വാതന്ത്ര്യസമരസേനാനികൾക്കും വരവന്ദനം അർപ്പിച്ച് ഗോവ രാജ്ഭവനിൽ ദേശീയോദ്ഗ്രഥന വരയരങ്ങ് നവ്യാനുഭവമായി ഗോവ രാജ്ഭവനിൽ റിപ്പബ്ലിക് ദിനാഘോഷങ്ങളുടെ ഭാഗമായി രാഷ്ട്രനേതാക്കൾക്കും സ്വാതന്ത്ര്യസമരസേനാനികൾക്കും വരവന്ദനം അർപ്പിച്ച് വിഖ്യാത അതിവേഗചിത്രകാരൻ ജിതേഷ്ജിയുടെ വരയരങ്ങ് ഇൻഫോടൈൻമെന്റ് കലാരൂപം അരങ്ങേറി. ഗോവ ഗവർണർ പി എസ് ശ്രീധരൻ പിള്ള, ഗോവ മുഖ്യമന്ത്രി ഡോ പ്രമോദ് സാവന്ത്, കേന്ദ്ര ഗതാഗതവകുപ്പ്, ടൂറിസം സഹമന്ത്രി ശ്രീപദ് നായിക് എന്നിവർ ജിതേഷ്ജിയുടെ വേഗവരയ്ക്ക് മോഡലാകാൻ ഗോവ രാജ് ഭവനിലെ വേദി യിലേക്ക് കയറിയപ്പോൾ മന്ത്രിമാരും എം പി മാരും എം എൽ എ മാരും മുതിർന്ന ഐ എ എസ് ഐ പി എസ് ഉദ്യോഗസ്ഥരും നിറഞ്ഞിരുന്ന സദസ്സ് കയ്യടിയോടെ പ്രോത്സാഹനമേകി.   ഗവർണർ പി എസ് ശ്രീധരൻ പിള്ള ആവശ്യപ്പെട്ട സ്വാമി വിവേകാനന്ദൻ, ഗാന്ധിജി, അടൽ ബിഹാരി വാജ്പേയി, റാം മനോഹർ ലോഹ്യ, ഛത്രപതി ശിവജി…

Read More