ഗുസ്താവ് ട്രോവ് അന്തർദേശീയ ബഹുമതി ‘ആദിത്യ’യ്ക്ക്

  കോന്നി വാര്‍ത്ത ഡോട്ട് കോം : ഇന്ത്യയിലെ ആദ്യത്തെ സൗരോർജ്ജ ഫെറി ആയ കേരള ജലഗതാഗത വകുപ്പിന്റെ സ്വന്തം ആദിത്യയ്ക്ക് അന്തർദേശീയ തലത്തിൽ നൽകുന്ന ഗുസ്താവ് ട്രോവ് ബഹുമതി. പണം സ്വീകരിച്ചുകൊണ്ടുള്ള യാത്ര സേവനം നൽകുന്ന ലോകത്തെ ഏറ്റവും മികച്ച വൈദ്യുത ബോട്ട് എന്ന അംഗീകാരമാണ് ആദിത്യയ്ക്ക് ലഭിച്ചത്. ഈ അവാർഡിനായി ഏഷ്യയിൽ നിന്നു പരിഗണിക്കപ്പെട്ട ഒരേയൊരു വൈദ്യുത ഫെറിയാണ് ആദിത്യ. സോളാർ ഫെറി വൈക്കം മുതൽ തവണക്കടവ് വരെ 3 കി.മീ. ദൂരത്തിലാണ് സർവീസ് നടത്തുന്നത്. 3 വർഷത്തെ പ്രവർത്തനത്തിനിടെ ആദിത്യ താണ്ടിയത് 70,000 കി.മീ. സർവീസ് നൽകിയത് 10 ലക്ഷത്തിലധികം യാത്രക്കാർക്ക്, ലാഭിച്ചത് 1 ലക്ഷത്തിലധികം ലിറ്റർ ഡീസൽ. തദ്ഫലമായി 75 ലക്ഷം രൂപ ലാഭിക്കാനും 280 ടണ്ണോളം കാർബൺ ഡയോക്സൈഡ് ഉത്പാദനം കുറയ്ക്കാനും സാധിച്ചു. ഒരു ഡീസൽ ഫെറി ഇത്രയും കാലം…

Read More