കോവിഡ് വ്യാപനം:പത്തനംതിട്ട ജില്ലയില്‍ നിയന്ത്രണങ്ങള്‍ പാലിക്കുന്നത് ഉറപ്പാക്കി പോലീസ്

  konnivartha.com : കോവിഡ് സ്ഥിരീകരണ നിരക്ക് കൂടിയ മേഖലകളില്‍ തുടരുന്ന നിയന്ത്രണങ്ങള്‍ പാലിക്കുന്നത് ഉറപ്പാക്കി പോലീസ്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് പുനക്രമീകരിച്ചതു പ്രകാരം ടി പി ആര്‍ അഞ്ചില്‍ താഴെ വരുന്ന മേഖലകളാണ് എ വിഭാഗത്തില്‍ ഉള്ളത്. അഞ്ചു മുതല്‍ 10 വരെ ബി വിഭാഗത്തിലും 10 മുതല്‍ 15 വരെ സി കാറ്റഗറിയിലുമാണ്. 15 ന് മുകളില്‍ ഡി വിഭാഗത്തിലും. എ, ബി വിഭാഗങ്ങളില്‍പെടുന്ന പ്രദേശങ്ങളില്‍ ഇളവുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഇവിടങ്ങളിലെ ഹോട്ടലുകളിലും റെസ്റ്റോറന്റുകളിലും ഹോം ഡെലിവറിയും ടേക്ക് എവെയും രാത്രി 9.30 വരെ അനുവദിച്ചിട്ടുണ്ട്. ഇന്‍ഡോര്‍ ഗെയിമും ജിീനേഷ്യങ്ങളുംനിയന്ത്രണങ്ങളോടെ പ്രവര്‍ത്തിപ്പിക്കാം. 20 പേരെ മാത്രമേ അനുവദിക്കുകയുള്ളൂ. സി കാറ്റഗറിയില്‍ പെടുന്ന പ്രദേശങ്ങളില്‍ ഭാഗിക ലോക്ക്ഡൗണും, ഡി വിഭാഗത്തില്‍ വരുന്ന ഇടങ്ങളില്‍ സമ്പൂര്‍ണ ലോക്ക്ഡൗണുമായിരിക്കും. പ്രവര്‍ത്തന അനുമതി ഉള്ള സ്ഥാപനങ്ങളും മറ്റും ഇളവുകള്‍ക്ക് അനുസരിച്ച് പ്രവര്‍ത്തിക്കുന്നുവെന്നും,…

Read More

കോവിഡ് വ്യാപനം:പത്തനംതിട്ട ജില്ലയില്‍ പോലീസ് പരിശോധന ശക്തം

  സംസ്ഥാനത്ത് ഈ മാസം 9 വരെ ഏര്‍പ്പെടുത്തിയ കര്‍ശന നിയന്ത്രണങ്ങള്‍ നടപ്പാക്കുന്നതില്‍ പത്തനംതിട്ട ജില്ലാ പോലീസ് നടപടി ശക്തം. പോലീസ് സ്റ്റേഷന്‍ അതിര്‍ത്തികളില്‍ ബാരിക്കേഡുകള്‍ സ്ഥാപിച്ചുള്ള പോലീസ് പരിശോധന കര്‍ശനമാക്കിയതായി ജില്ലാ പോലീസ് മേധാവി ആര്‍.നിശാന്തിനി അറിയിച്ചു. ഞായര്‍ വരെ ആളുകള്‍ അത്യാവശ്യ കാര്യങ്ങള്‍ക്കുമാത്രമേ പുറത്തിറങ്ങുന്നുള്ളൂ എന്നും അനാവശ്യമായി വാഹനങ്ങള്‍ പുറത്തിറക്കുന്നില്ലെന്നും ആള്‍ക്കൂട്ടമുണ്ടാകുന്നില്ലെന്നും പോലീസ് നിതാന്ത ജാഗ്രതയോടെ നിരീക്ഷിക്കുന്നുണ്ട്. ലംഘകര്‍ക്കെതിരെ കേസെടുക്കുന്നതുള്‍പ്പെടെയുള്ള കര്‍ക്കശമായ നിയമനടപടികള്‍ എടുത്തുവരുന്നതായും ജില്ലാ പോലീസ് മേധാവി പറഞ്ഞു. വേണ്ടിവന്നാല്‍ കൂടുതല്‍ പോലീസിനെ വിന്യസിക്കും. പോലീസ് പട്രോളിങ് ശക്തമാക്കിയിട്ടുണ്ട്. അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന സ്ഥാപനങ്ങളും മറ്റും സമയക്ലിപ്തത പാലിക്കുന്നുവെന്ന് ഉറപ്പാക്കുന്നുണ്ട്. സത്യവാങ്മൂലമോ മതിയായ രേഖകളോ തിരിച്ചറിയല്‍ കര്‍ഡുകളോ ഇല്ലാതെ ആരെയും യാത്ര ചെയ്യാന്‍ അനുവദിക്കില്ല. എല്ലാ പോലീസുദ്യോഗസ്ഥര്‍ക്കും ആവശ്യമായ നിര്‍ദേശങ്ങള്‍ കൊടുത്തിട്ടുണ്ടെന്നും ഒരുത്തരത്തിലുള്ള ലംഘനങ്ങളും അനുവദിക്കില്ലെന്നും ജില്ലാ പോലീസ് മേധാവി വ്യക്തമാക്കി. കോവിഡ് പ്രോട്ടോകോള്‍…

Read More

കോവിഡ് വ്യാപനം:പത്തനംതിട്ടയില്‍ ഓക്‌സിജന്‍ വാര്‍ റൂം

  കോന്നി വാര്‍ത്ത ഡോട്ട് കോം : കോവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യം കണക്കിലെടുത്ത് സംസ്ഥാന സര്‍ക്കാരിന്റെ നിര്‍ദേശ പ്രകാരം പത്തനംതിട്ട ജില്ലാ ഭരണ കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ ഓക്‌സിജന്‍ വാര്‍ റൂം ഒരുങ്ങുന്നു. ആരോഗ്യം, റവന്യൂ, പോലീസ്, മോട്ടോര്‍ വെഹിക്കിള്‍ എന്നീ വകുപ്പുകളുടെ നേതൃത്വത്തിലായിരിക്കും വാര്‍ റൂം പ്രവര്‍ത്തിക്കുക. ഓക്‌സിജന്റെ ലഭ്യത ഉറപ്പുവരുത്തുക, ലഭ്യത കുറവുള്ള ആശുപത്രികളില്‍ ആവശ്യമായ അളവില്‍ കൃത്യസമയത്ത് സുരക്ഷിതമായി ഓക്‌സിജന്‍ എത്തിക്കുക എന്നതാണ് വാര്‍ റൂമിന്റെ പ്രവര്‍ത്തനങ്ങള്‍. ഓക്‌സിജന്‍ വാര്‍ റൂം ജില്ലയിലെ കോവിഡ് പ്രവര്‍ത്തനങ്ങള്‍ക്ക് ഫലപ്രദമാകും വിധത്തില്‍ ഒരുക്കുമെന്നും ഒരു പരിധി വരെയുള്ള പ്രതിസന്ധികള്‍ നേരിടാന്‍ ഓക്‌സിജന്‍ വാര്‍ റൂം സഹായിക്കുമെന്നും ജില്ലാ കളക്ടര്‍ ഡോ. നരസിംഹുഗാരി തേജ് ലോഹിത് റെഡ്ഡി പറഞ്ഞു. ജില്ലാ കളക്ടറേറ്റില്‍ ബന്ധപ്പെട്ട വകുപ്പ്തല ഉദ്യോഗസ്ഥര്‍ക്കായി ചേര്‍ന്ന യോഗത്തിലാണ് വാര്‍ റൂം സജീകരിക്കുന്നതിനാവശ്യമായ നിര്‍ദേശം ജില്ലാ…

Read More

കോവിഡ് വ്യാപനം:പത്തനംതിട്ട ജില്ലയില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി

  കോവിഡിന്റെ രണ്ടാം വരവ് രൂക്ഷമാകുന്ന സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമായി നടപ്പാക്കുമെന്ന് ജില്ലാ പോലീസ് മേധാവി ആര്‍. നിശാന്തിനി. ജനങ്ങള്‍ കൂടുതല്‍ ജാഗ്രത പാലിക്കേണ്ട സമയമാണിത്. സ്വയം നിയന്ത്രണം അനിവാര്യമാണ്. കൂടുതല്‍ ആളുകള്‍ ഒത്തുകൂടുന്നത് ഒഴിവാക്കപ്പെടണം. കൂട്ടായ്മകളില്‍ ഒത്തുചേരുന്നവര്‍ നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിക്കണം. കോവിഡ് വ്യാപനനിരക്ക് വര്‍ധിക്കാന്‍ സാധ്യത ഉണ്ട്. എസ് എസ് എല്‍ സി, ഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍ തുടങ്ങിയതിനാല്‍ സൂക്ഷ്മത പുലര്‍ത്തണം. പരീക്ഷാകേന്ദ്രങ്ങളില്‍ നിയന്ത്രണങ്ങള്‍ പാലിക്കുന്നത് ഉറപ്പാക്കുന്നതിന് എല്ലാ പോലീസ് ഉദ്യോഗസ്ഥര്‍ക്കും കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും ജില്ലാ പോലീസ് മേധാവി പറഞ്ഞു. എല്ലാ ഇടങ്ങളിലും സാമൂഹിക അകലം പാലിക്കപ്പെടുന്നതായും, മാസ്‌ക്, സാനിറ്റൈസര്‍ തുടങ്ങിയവ ഉപയോഗിക്കുന്നതായും ഉറപ്പാക്കുന്നതിനുവേണ്ട നടപടികള്‍ എസ്എച്ച്ഒമാര്‍ കൈകൊള്ളുന്നതിനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. പ്രായമുള്ളവരും കുട്ടികളും യാത്രകള്‍ പരമാവധി ഒഴിവാക്കണം. നിയന്ത്രണങ്ങള്‍ അനുസരിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ വിട്ടുവീഴ്ചയില്ലാത്ത പരിശോധനകളും, ക്വാറന്റീനില്‍ കഴിയുന്നവരെ നിരീക്ഷിക്കുന്നതും കര്‍ക്കശമാക്കി. മാസ്‌ക്…

Read More