കോവിഡ് പ്രതിരോധം പുനലൂരില്‍ നാളെ കോവിഡ് മെഗാ പരിശോധന (മെയ് 29) konnivartha.com : കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പുനലൂര്‍ നഗരസഭാ പരിധിയില്‍ നാളെ (മെയ് 29) കോവിഡ് മെഗാ പരിശോധന നടത്തും. പുനലൂര്‍ താലൂക്ക് ആശുപത്രിയുടെ നേതൃത്വത്തില്‍ മൈലക്കല്‍ ശ്രീനാരായണ ലൈബ്രറിയില്‍ നടത്തുന്ന ആന്റിജന്‍ പരിശോധനയ്ക്ക് ഇതിനോടകം 150 പേര് രജിസ്റ്റര്‍ ചെയ്തതായി ചെയര്‍പേഴ്സണ്‍ നിമ്മി എബ്രഹാം പറഞ്ഞു. സി.എഫ്.എല്‍.ടി.സിയില്‍ 45 പേര് ചികിത്സയിലുണ്ട്. കേളങ്കാവ് ഡി.സി.സി.യില്‍ നിലവില്‍ എട്ടു രോഗികളും നെല്ലിപ്പള്ളിയില്‍ നാലു പേരുമാണ് ഉള്ളത്. കോളനി കേന്ദ്രീകരിച്ചു 120 പേരില്‍ നടത്തിയ പരിശോധനയില്‍ രണ്ട് പേര്‍ക്ക് മാത്രമാണ് രോഗം സ്ഥിരീകരിച്ചത്. 35 വാര്‍ഡുകളിലും ആശാവര്‍ക്കര്‍മാര്‍ക്ക് പള്‍സ് ഓക്സിമീറ്ററുകള്‍ വിതരണം ചെയ്തു. മുഴുവന്‍ ഗ്രീന്‍ വോളന്റിയര്‍മാര്‍ക്കും വാക്സിനേഷന് നല്കി. മാസ്ക്, ഗ്ലൗസ്, സാനിറ്റൈസര്‍ എന്നിവയും വിതരണം ചെയ്തു. കൊല്ലം കോര്‍പ്പറേഷന്റെ രണ്ടാമത്തെ ഡൊമിസിലറി…
Read More