കോന്നി വാര്‍ത്ത : കോവിഡ് രോഗം ബാധിക്കുകയും, പിന്നീട് നെഗറ്റീവ് ആകുകയും ചെയ്ത ജില്ലയിലെ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് പ്രതിരോധ ശേഷി വര്‍ധിപ്പിക്കുന്നതിനുള്ള മരുന്നുകളെത്തിച്ച് ആയുര്‍വേദവകുപ്പ്. കോഴഞ്ചേരി അയിരൂര്‍ ജില്ലാ ആയുര്‍വേദ ആശുപത്രി ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോ. ഉഷ കെ പുതുമനയുടെ നേതൃത്വത്തില്‍ എസ്പി ഓഫീസില്‍ എത്തി ജില്ലാപോലീസ് മേധാവി കെ.ജി. സൈമണിന് മരുന്നുകള്‍ കൈമാറി. രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കുന്നതിനുള്ള മരുന്നുകളാണ് നല്‍കിയത്. ച്യവനപ്രാശവും ഇന്ദുകാന്തകഷായ ചൂര്ണവും ചേര്‍ന്ന മരുന്ന് കോവിഡ് രോഗം വന്നു പിന്നീട് നെഗറ്റീവായവരില്‍ രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ നല്ലതാണെന്നു സിഎംഒ പറഞ്ഞു. കോവിഡ് പിടിപെട്ടവരുടെ ശരീരത്തില്‍ കൊറോണ വൈറസിന്റെ സാന്നിധ്യമുണ്ടായതിനാല്‍, പ്രതിരോധശേഷിയില്‍ കുറവുണ്ടാവുകയും, പാര്‍ശ്വ ഫലങ്ങള്‍ക്ക് സാധ്യതയുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ഇങ്ങനെയുള്ളവര്‍ക്ക് കഴിക്കാന്‍ കൊടുക്കുന്ന മരുന്നാണ് ആയുര്‍വേദ വകുപ്പ് പോലീസ് ഉദ്യോഗസ്ഥര്‍ക്ക് വിതരണം ചെയ്തിരിക്കുന്നത്. ജില്ലയില്‍ കോവിഡ് ബാധിക്കുകയും പിന്നീട് നെഗറ്റീവാവുകയും ചെയ്ത…
Read More