കോന്നി വാര്‍ത്ത ഡോട്ട് കോം : കോവിഡ് മഹാമാരിയെ ചെറുക്കാന്‍ പത്തനംതിട്ട ജില്ലാഭരണകൂടവും ആരോഗ്യവകുപ്പും ജനപ്രതിനിധികളും തദ്ദേശസ്ഥാപനങ്ങളും പോലീസ് ഉള്‍പ്പെടെ വിവിധ സര്‍ക്കാര്‍ വകുപ്പുകളും നടത്തുന്ന പ്രതിരോധപ്രവര്‍ത്തനങ്ങള്‍ തുടരുന്നു. പ്രതിദിന കോവിഡ് പോസിറ്റീവ് കേസുകളും മരണ നിരക്കും ജില്ലയില്‍ കുറവാണ്. ഈ മാസം(ഓഗസ്റ്റ്) മരണനിരക്ക് ഉയര്‍ന്നിട്ടുണ്ട്. ജില്ലയില്‍ ഇതുവരെ എട്ട് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്ന് ജില്ലാ കളക്ടര്‍ പി.ബി.നൂഹ് പറഞ്ഞു. അതില്‍ ഏഴു മരണങ്ങളും ഉണ്ടായത് ഓഗസ്റ്റിലാണ്. സംസ്ഥാനത്ത് ആകെ 191 കോവിഡ് മരണങ്ങളാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ജില്ലയിലെ ആദ്യമരണം റിപ്പോര്‍ട്ട് ചെയ്തത് മേയ് 20ന് ആണ്. പെരിങ്ങര സ്വദേശിയായ ജോഷി(65)യാണ് അന്ന് മരിച്ചത്. ജൂണ്‍, ജൂലൈ മാസങ്ങളില്‍ കോവിഡ് മരണങ്ങള്‍ ജില്ലയില്‍ ഉണ്ടായില്ല. എന്നാല്‍, ഓഗസ്റ്റില്‍ ജില്ലയില്‍ ആറു പേരാണു മരിച്ചത്. ഓഗസ്റ്റ് 13 ന് അടൂര്‍ സ്വദേശി ഷംസുദ്ദീന്‍ (65), 15…
Read Moreടാഗ്: കോവിഡിനെ പ്രതിരോധിക്കാന്‍ കുടുംബശ്രീയുടെ ഡിസ് ഇന്‍ഫെക്ഷന്‍ ടീമുകള്‍
കോവിഡിനെ പ്രതിരോധിക്കാന്‍ കുടുംബശ്രീയുടെ ഡിസ് ഇന്‍ഫെക്ഷന്‍ ടീമുകള്‍
Kudumbasree Disinfection Teams to Defend Kovid കോന്നി വാര്‍ത്ത ഡോട്ട് കോം കോവിഡിനെ പ്രതിരോധിക്കാന്‍ ഡിസ് ഇന്‍ഫെക്ഷന്‍ ടീമുമായി കുടുംബശ്രീ ജില്ലാ മിഷന്‍. പ്രതിസന്ധികളെ തരണം ചെയ്യാന്‍ അവയിലെ അവസരങ്ങളെ കണ്ടെത്തുന്നതാണ് യാഥാര്‍ഥ മാര്‍ഗമെന്നു തെളിയിക്കുകയാണ് കുടുംബശ്രീ. പൊതു-സ്വകാര്യ സ്ഥാപനങ്ങളിലും വാഹനങ്ങളിലും അണു നശീകരണം നടത്താന്‍ കുടുംബശ്രീ സംരംഭ ടീം സജ്ജമായി കഴിഞ്ഞു. ലോകാരോഗ്യ സംഘടനയുടെ കോവിഡ് പ്രതിരോധ മാര്‍ഗ നിര്‍ദേശങ്ങള്‍ പാലിച്ച് പ്രതിരോധത്തിലൂടെ ഉപജീവനം കണ്ടെത്തുകയാണ് കുടുംബശ്രീ ടീം. ഓരോ ബ്ലോക്കില്‍ നിന്നും ഓരോ ടീം വീതമാണ് ഡിസ് ഇന്‍ഫെക്ഷന്‍ ടീമുമായി സജ്ജമാക്കിയിരിക്കുന്നത്. അഗ്‌നിശമന വിഭാഗത്തിന്റെയും ആരോഗ്യ വകുപ്പിന്റെയും സഹകരണത്തോടെ ടീമിനു വിദഗ്ധ പരിശീലനം പൂര്‍ത്തീകരിച്ചു വരുന്നു. ജില്ലയിലെ ആദ്യ ഡിസ് ഇന്‍ഫെക്ഷന്‍ ടീമായ പത്തനംതിട്ട നഗരത്തിലെ ആറ് അംഗ സംഘത്തിന്റെ പരിശീലനം പൂര്‍ത്തിയാക്കി. ഡിസ് ഇന്‍ഫെക്ഷന്‍ ടീമിന്റെ ഉദ്ഘാടനം അസിസ്റ്റന്റ് കളക്ടര്‍ ചെല്‍സാ…
Read More