കോന്നി ഫെസ്റ്റ് 2024:ദൈവത്തിന്‍റെ വിരലുകളാണ് ചിത്രകാരന്മാരുടെസ്വത്ത് : അഡ്വ ജിതേഷ്ജി

  konnivartha.com /കോന്നി : പ്രമാടം രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ നടന്നു വരുന്ന ‘കോന്നി ഫെസ്റ്റ് 2024’ ൽ സംഘടിപ്പിച്ച ‘ചിത്രകാരസംഗമവും ആഭരണസഭയും’ അന്താരാഷ്ട്രഖ്യാതി നേടിയ അതിവേഗ ചിത്രകാരൻ ജിതേഷ്ജി ഉദ്ഘാടനം ചെയ്തു.   ദൈവത്തിൻ്റെ വിരലുകളാണ് .സ്വന്തം നാട് വിട്ട് വിദേശരാജ്യങ്ങളിൽ എത്തുമ്പോഴാണെന്ന് വേഗവരയിലൂടെ പ്രശസ്തനായ അഡ്വ ജിതേഷ്ജി പറഞ്ഞു. പർവതങ്ങളിൽ മഹാമേരുവിനെ പോലെയും പക്ഷികളിൽ ഗരുഡനെ പോലെയും നദികളിൽ നൈലിനെ പോലെയുമാണ് കലകളിൽ ചിത്രകല എന്ന് ജിതേഷ്ജി പറഞ്ഞു. സാഹിത്യത്തിന്റെ പുരോഗാമിയാണ് ( forerunner ) ചിത്രകല. ലോകമെമ്പാടും സാഹിത്യകാരന്മാരെക്കാളും സാഹിത്യത്തെക്കാളും പ്രാധാന്യം ചിത്രകലയ്ക്കും ചിത്രകാരന്മാർക്കും കിട്ടുമ്പോൾ കേരളത്തിലെ സ്ഥിതി ഒട്ടും ആശാവഹമല്ലെന്നും ചിത്രകലസാക്ഷരതയുടെ ( fine art literacy )കാര്യത്തിൽ മലയാളി ഏറെ മുന്നേറാനുണ്ടെന്നും  ജിതേഷ്ജി പറഞ്ഞു. പത്തനംതിട്ട ജില്ലയിലെ ചിത്രകലാരംഗത്തെ മികച്ച ഇരുപതോളം ചിത്രകാരന്മാരെ കണ്ടെത്തി അവരെ ആദരിക്കാൻ കോന്നി…

Read More