കോന്നി പഞ്ചായത്ത് അറിയിപ്പ് : നിയമം ലംഘിച്ച് സ്ഥാപിച്ചിട്ടുള്ള ബോർഡുകൾ നീക്കം ചെയ്യണം

  konnivartha.com; കോന്നി പഞ്ചായത്ത് പരിധിയിൽ നിയമം ലംഘിച്ച് സ്ഥാപിച്ചിട്ടുള്ള കൊടികൾ, തോരണങ്ങൾ, പരസ്യബോർഡുകൾ, ഹോർഡിംഗുകൾ, ബാനറുകൾ ഉൾപ്പെടെയുള്ളവ 24 മണിക്കൂറിനുള്ളിൽ ബന്ധപ്പെട്ടവർ സ്വമേധയാ നീക്കം ചെയ്യണമെന്നും അല്ലാത്തപക്ഷം ഒരോന്നിനും ഹൈക്കോടതി നിർദ്ദേശാനുസരണമുള്ള പിഴ ഈടാക്കുന്നതാണെന്നും പ്രോക്സിക്യൂഷൻ നടപടികൾ സ്വീകരിക്കുന്നതാണെന്നും സെക്രട്ടറി അറിയിച്ചു.

Read More

കോന്നി പഞ്ചായത്ത് അറിയിപ്പ് ( 17/10/2025 )

  konnivartha.com: കോന്നി പഞ്ചായത്ത് പരിധിയിലെ വ്യാപാരി വ്യവസായികളുടെ യോഗം 22/10/2025 രാവിലെ 11 മണിയ്ക്ക് പഞ്ചായത്ത് ഹാളില്‍ ചേരുമെന്ന് സെക്രട്ടറി അറിയിച്ചു

Read More

കോന്നി പഞ്ചായത്ത് അറിയിപ്പ് ( 22/09/2025 )

  konnivartha.com: കോന്നി ഗ്രാമപഞ്ചായത്തിന്റെയും വനംവകുപ്പിന്റെയും ആഭിമുഖ്യത്തിൽ “മനുഷ്യ വന്യജീവി സംഘർഷ ലഘൂകരണ തീവ്രയജ്ഞ പരിപാടി” ഹെൽപ്പ് ഡെസ്കിൽ ലഭിച്ച പരാതി അവലോകനവും പ്രസന്റേഷനും 23.09. 2025 രാവിലെ 10 മണിക്ക് പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ വച്ച് നടക്കും .   മനുഷ്യ വന്യജീവി സംഘർഷവുമായി ബന്ധപ്പെട്ട പരാതികൾ ഉള്ള പൊതുജനങ്ങൾ മീറ്റിംഗിൽ പങ്കെടുക്കണമെന്ന് പഞ്ചായത്ത് അധികൃതര്‍ അറിയിച്ചു .

Read More

കോന്നി പഞ്ചായത്ത് അറിയിപ്പ് ( 01/08/2025 )

  konnivartha.com; കോന്നി ഗ്രാമപഞ്ചായത്തിൽ 2024 ഡിസംബർ 31 വരെ സേവന പെൻഷൻ അനുവദിക്കപ്പെട്ട മുഴുവൻ പെൻഷൻ ഗുണഭോക്താക്കളും, 24/ 8/ 2025 ന് മുന്‍പ് മാസ്റ്ററിംഗ് പൂർത്തിയാക്കണമെന്നും മാസ്റ്ററിംഗ് പരാജയപ്പെട്ട ഗുണഭോക്താക്കൾ ലൈഫ് സർട്ടിഫിക്കറ്റ് പഞ്ചായത്ത് ഓഫീസ് സമർപ്പിക്കേണ്ടതാണെന്നും സെക്രട്ടറി അറിയിച്ചു. Scan_007

Read More

കോന്നി പഞ്ചായത്ത് അറിയിപ്പ് : വിവിധ ലേലം ജൂലൈ 2 നു നടക്കും

  konnivartha.com: കോന്നി ഗ്രാമപഞ്ചായത്തിന്‍റെ  ഉടമസ്ഥതയിലുള്ള നിലവിൽ ഒഴിഞ്ഞുകിടക്കുന്ന ഷോപ്പിംഗ് കോംപ്ലക്സ് റൂമുകൾ, നാരായണപുരം മാർക്കറ്റ് സ്റ്റാളുകൾ എന്നിവയുടെ 2025-2026 കാലത്തേക്കുള്ള ലേലം ജൂലൈ മാസം 2 ആം തീയതി ബുധനാഴ്ച പകൽ 11.30 ന് ഗ്രാമപഞ്ചായത്ത് കോൺഫറൻസ് ഹാളിൽ വെച്ച് നടക്കും . പ്രസ്തുത തീയതി ഒരു പൊതു അവധി ദിവസമായി പ്രഖ്യാപിച്ചാൽ തൊട്ടടുത്ത പ്രവർത്തി ദിവസം സമയത്തിനും വ്യവസ്ഥകൾക്കും മാറ്റമില്ലാതെ ലേലം നടത്തുന്നതാണ്. കൂടാതെ പ്ലാവ്, മരുതി, ഞാവൽ, പഴയ ഗ്രിൽ,കതക്,കട്ടിള എന്നിവക്ക് അന്നേ ദിവസം രാവിലെ 11 മണിവരെ ക്വട്ടേഷൻ സമർപ്പിച്ചും ലേല നടപടികളിൽ പങ്കെടുക്കാവുന്നതാണ്.പുനർലേല/ക്വട്ടേഷൻ നോട്ടീസ്, ഇതുമായി ബന്ധപ്പെട്ട മറ്റ് വിവരങ്ങൾ എന്നിവ പ്രവർത്തി ദിവസങ്ങളിൽ ഗ്രാമപഞ്ചായത്ത് കാര്യാലയത്തിൽ നിന്നും ലഭിക്കുന്നതാണ് എന്ന് പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു .

Read More

കോന്നി പഞ്ചായത്ത് അറിയിപ്പ് : ഞായറും തിങ്കളും തുറക്കും (മാര്‍ച്ച് 30 ,31 )

  konnivartha.com: കെട്ടിട നികുതി അടയ്ക്കുന്നതിന് വേണ്ടി കോന്നി പഞ്ചായത്ത് ഓഫീസ് ഞായര്‍ ,തിങ്കള്‍ ദിവസങ്ങളില്‍ തുറന്നു പ്രവര്‍ത്തിക്കും എന്ന് പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു

Read More

കോന്നി പഞ്ചായത്ത് അറിയിപ്പ് : 08-03-2025 (ശനിയാഴ്ച്ച) കെട്ടിട നികുതി സ്വീകരിക്കും

  konnivartha.com: കോന്നി ഗ്രാമപഞ്ചായത്ത് ഓഫീസ് പൊതുജനങ്ങൾക്ക് 2024-25 വർഷത്തെ കെട്ടിട നികുതി അടക്കുന്നതിനുള്ള സൗകര്യാർത്ഥം 08-03-2025 (ശനിയാഴ്ച്ച) തുറന്ന് പ്രവർത്തിക്കുന്നതാണെന്ന് ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.

Read More

കോന്നി പഞ്ചായത്ത് അറിയിപ്പ് : വിവിധ ലേലങ്ങൾ/ പുനർലേലങ്ങൾ ജൂൺ 26 ന്

konnivartha.com: കോന്നി ഗ്രാമപഞ്ചായത്തിലെ 2024-25 വർഷത്തേക്കുള്ള വിവിധ ലേലങ്ങൾ/ പുനർലേലങ്ങൾ ( മാർക്കറ്റ് സ്റ്റാൾ, ഷോപ്പിംഗ് കോംപ്ലക്സ് റൂം, ഗേറ്റ് ഫീ, പൊതുസ്ഥലത്ത് നിന്നിരുന്ന മുറിച്ച് മാറ്റിയ മരങ്ങൾ, പഴയ ഗ്രിൽ, പഴയ കട്ടിള, കതക് തുടങ്ങിയവ ) 2024 ജൂൺ 26 ന് രാവിലെ 11.30 മണിയ്ക്ക് പഞ്ചായത്ത് കാര്യാലയത്തിൽ വച്ച് നടത്തുമെന്ന് ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ ഗ്രാമപഞ്ചായത്തോഫീസിലും, www.tender.lsgkerala.gov.in  എന്ന വെബ്സൈറ്റില്‍  G226672/2024 എന്ന വിന്‍ഡോ നമ്പറിലും ലഭ്യമാണ്.

Read More

കോന്നി പഞ്ചായത്ത് അറിയിപ്പ് : വ്യാപാര ലൈസന്‍സുകള്‍ 30 ന് മുമ്പായി എടുക്കണം

  konnivartha.com:  കോന്നി ഗ്രാമപഞ്ചായത്തിലെ എല്ലാ വ്യാപാര- വ്യവസായ സ്ഥാപനങ്ങളും 2024-25 വർഷത്തേക്കുള്ള ലൈസൻസ് 30-06-2024 ന് മുമ്പായി എടുക്കേണ്ടതാണെന്ന് ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു

Read More

കോന്നി പഞ്ചായത്ത് അറിയിപ്പ്

  konnivartha.com: കോന്നി ഗ്രാമപഞ്ചായത്തിലെ വിവിധ വാർഡുകളിലെ വോട്ടർ പട്ടിക പുതുക്കുന്നതിന്‍റെ  ഭാഗമായി ജൂൺ 5 ന്(05/06/2024) 3 മണിയ്ക്ക് രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, ജനപ്രതിനിധികൾ, റസിഡൻസ് അസോസിയേഷൻ ഭാരവാഹികൾ എന്നിവരുടെ യോഗം കോന്നി ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ വച്ച് ചേരുവാൻ തീരുമാനിച്ച വിവരം ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിക്കുന്നു.

Read More