konnivartha.com: കോന്നി നിയോജക മണ്ഡലത്തിൽ രണ്ട് വ്യവസായ പാർക്കുകൾ ആരംഭിക്കുന്നതായി അഡ്വ. കെ യു ജനീഷ് കുമാർ എം എൽ എ അറിയിച്ചു.കോന്നി പഞ്ചായത്തിൽ മെഡിക്കൽ കോളേജിന് സമീപം കൃഷി വകുപ്പിന്റെ 5 ഏക്കർ ഭൂമിയിൽ പൊതുമേഖല സ്ഥാപനമായ ഹിന്ദുസ്ഥാൻ ലൈഫ് കെയർ ലിമിറ്റഡിന്റെ നേതൃത്വത്തിലും ചിറ്റാർ പഞ്ചായത്തിൽ സംസ്ഥാനത്ത് വ്യവസായ വകുപ്പ് അനുവദിച്ച 23 സ്വകാര്യ വ്യവസായ പാർക്കുകളിൽ ഉൾപ്പെടുത്തി സെൻട്രൽ ബസാർ ഇന്ത്യ ലിമിറ്റഡിന്റെ നേതൃത്വത്തിൽ 10 ഏക്കർ ഭൂമിയിലുമാണ് വ്യവസായ പാർക്കുകൾ ആരംഭിക്കുന്നത്. പ്രത്യക്ഷത്തിലും പരോക്ഷത്തിലുമായി 2000 പേർക്ക് തൊഴിൽ ലഭിക്കും.HLL നേതൃത്വത്തിൽ കോന്നിയിൽ ആരംഭിക്കുന്ന വ്യവസായ പാർക്കിൽ ആദ്യ ഘട്ടത്തിൽ കുപ്പിവെള്ള നിർമാണ കമ്പനിയും സർജിക്കൽ ഗ്ലൗസ്,ബ്ലഡ് സ്റ്റോറേജ് ബാഗ്, സർജിക്കൽ മാസ്ക് നിർമ്മാണ കമ്പനിയും പ്രവർത്തനമാരംഭിക്കും.തുടർന്ന് ടൌൺ ഷിപ്പ് സ്ഥാപിക്കുന്നത്തിന്റെ ഭാഗമായി വിശാലമായ മാൾ നിർമ്മിക്കുന്നതിനുള്ള പ്രൊപ്പോസലും സമർപ്പിക്കും.…
Read Moreടാഗ്: കോന്നി നിയോജക മണ്ഡലത്തിൽ പട്ടയം ലഭിക്കുവാനുള്ളവരുടെ അപേക്ഷ സ്വീകരിക്കും
കോന്നി നിയോജക മണ്ഡലത്തിൽ പുതിയ പാറമടകൾ വേണ്ട എന്നത് ഉറച്ച നിലപാട് :എം എൽ എ
ഏനാദിമംഗലം ചായലോട് പുലിമലപ്പാറ മലയിൽ പാറ ഖനനം അനുവദിക്കില്ലെന്ന് അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എ. അനധികൃതമായി അനുമതി നല്കിയിട്ടുണ്ടെങ്കിൽ അവർക്കെതിരെ കർശന നടപടിയുണ്ടാകും. കോന്നി നിയോജക മണ്ഡലത്തിൽ പുതിയ പാറമടകൾ വേണ്ട എന്നത് ഉറച്ച നിലപാട് :എം എൽ എ Konnivartha. Com :ഏനാദിമംഗലം:കോന്നി നിയോജക മണ്ഡലത്തിൽ ഇനി പുതിയ പാറമട തുടങ്ങാൻ അനുവദിക്കുകയില്ലെന്നും,ചായലോട് പുലിമലപ്പാറയിൽ അനധികൃതമായി പാറ ഖനനം നടത്താനുള്ള ശ്രമത്തിൽ നിന്നും ബന്ധപ്പെട്ടവർ പിൻതിരിയണമെന്നും അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എ ആവശ്യപ്പെട്ടു. ചായലോട് പുലിമലപ്പാറയിൽ സന്ദർശനം നടത്തിയ ശേഷം നടന്ന യോഗത്തിൽ സംസാരിക്കുകയായിരുന്നു എം.എൽ.എ. ഈ പ്രദേശത്തെ ജനങ്ങൾ വർഷങ്ങളായി പ്രക്ഷോഭം നടത്തുകയാണ്.പാറമട നടത്താൻ ദീർഘകാലമായി പരിശ്രമം നടത്തുന്നവർ ഗ്രാമ പഞ്ചായത്തിൻ്റേ തൊഴികെയുള്ള വിവിധ അനുമതികളും നേടിയെടുത്തിട്ടുണ്ടെന്നാണ് മനസ്സിലാക്കുന്നത്. ഇതത്രയും നിയമവിരുദ്ധമാർഗ്ഗങ്ങളിലൂടെയാണ് നേടിയിട്ടുള്ളത്. നിയമവിരുദ്ധമായി നേടിയിട്ടുള്ള അനുമതികൾ സർക്കാർ ശ്രദ്ധയിൽ കൊണ്ടുവന്ന് പിൻവലിപ്പിക്കാനുള്ള…
Read Moreകോന്നി നിയോജക മണ്ഡലത്തിൽ പ്രളയ സമാന സാഹചര്യം : എല്ലാ വില്ലേജ് ഓഫീസുകളും, പഞ്ചായത്ത് ഓഫീസുകളും നാളെ (ഞായറാഴ്ച) തുറന്നു പ്രവർത്തിക്കും
കോന്നി നിയോജക മണ്ഡലത്തിൽ പ്രളയ സമാന സാഹചര്യം : എല്ലാ വില്ലേജ് ഓഫീസുകളും, പഞ്ചായത്ത് ഓഫീസുകളും നാളെ (ഞായറാഴ്ച) തുറന്നു പ്രവർത്തിക്കും കോന്നി വാര്ത്ത ഡോട്ട് കോം : കോന്നി നിയോജക മണ്ഡലത്തിൽ പ്രളയ സമാന സാഹചര്യമാണ് നിലനിൽക്കുന്നതെന്ന് അഡ്വ.കെ യു.ജനീഷ് കുമാർ എം.എൽ.എ പറഞ്ഞു. പേമാരിയെ തുടർന്നുള്ള സാഹചര്യം നേരിടാൻ അടിയന്തിരമായി വിളിച്ചു ചേർത്ത ഉദ്യോഗസ്ഥ തല യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കോന്നിയിൽ 97 മില്ലീമീറ്റർ മഴയാണ് ഒരു ദിവസം പെയ്തത്.മഴ തുടരുകയുമാണ്.മഴക്കെടുതി നേരിടാൻ അടിയന്തിര നടപടികൾ കൈക്കൊള്ളാൻ എം.എൽ.എ വിളിച്ചു ചേർത്ത ഉദ്യോഗസ്ഥ തല യോഗത്തിൽ തീരുമാനമായി. നിയോജക മണ്ഡലത്തിലെ എല്ലാ വില്ലേജ് ഓഫീസുകളും, പഞ്ചായത്ത് ഓഫീസുകളും ഞായറാഴ്ച തുറന്നു പ്രവർത്തിക്കും. പഞ്ചായത്ത് തലത്തിലും, താലൂക്കിലും 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂമുകൾ അടിയന്തിരമായി പ്രവർത്തനം ആരംഭിക്കാന്നും തീരുമാനമായി. എല്ലാ വില്ലേജിലെയും സ്കൂളുകളുടെ…
Read Moreകോന്നി നിയോജക മണ്ഡലത്തിൽ 81 പൊക്ക വിളക്കുകൾ ഒരു ദിവസം ഉദ്ഘാടനം ചെയ്തു
46 പൊക്ക വിളക്കൾ നിരയായി പ്രകാശിച്ച് മെഡിക്കൽ കോളേജ് റോഡ് പ്രകാശപൂരിതമായി. അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും ഇതിനായി ചെലവഴിച്ചത് 1.49 കോടി രൂപ. കോന്നിവാര്ത്ത ഡോട്ട് കോം :ഗവ.മെഡിക്കൽ കോളേജ് റോഡും ,നിയോജക മണ്ഡലത്തിലെ വിവിധ കേന്ദ്രങ്ങളും പ്രകാശപൂരിതമാക്കി 81 പൊക്ക വിളക്കുകൾ ഉദ്ഘാടനം ചെയ്ത് നാടിനു സമർപ്പിച്ചു. അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എയുടെ ആസ്തി വികസന ഫണ്ട് ഉപയോഗിച്ചാണ് പൊക്ക വിളക്കുകൾ സ്ഥാപിച്ചത്. എം.എൽ.എ ഫണ്ടിൽ നിന്നും 1.49 കോടി രൂപയാണ് ഇതിനായി ചെലവഴിച്ചത്.മെഡിക്കൽ കോളേജ് റോഡിൽ നിരയായി സ്ഥാപിച്ച പൊക്ക വിളക്കുകളും ഉദ്ഘാടനം ചെയ്തവയിൽ പെടും.മെഡിക്കൽ കോളേജിന് നാലുവരിപാതയാണ് നിർമ്മിച്ചിരിക്കുന്നത്. റോഡിൽ മതിയായ വെളിച്ചം ലഭ്യമാക്കുന്നതിനായി മധ്യഭാഗത്തു നിന്നും ഇരുവശത്തേക്കുമായാണ് ലൈറ്റുകൾ സ്ഥാപിച്ചിരിക്കുന്നത്.ഇതിനു മാത്രമായി 38 ലക്ഷം രൂപയാണ് ചെലവഴിച്ചത്. ചിത്രം : സജി നെടുംബാറ എറണാകുളം…
Read Moreകോന്നി നിയോജക മണ്ഡലത്തിൽ പട്ടയം ലഭിക്കുവാനുള്ളവരുടെ അപേക്ഷ സ്വീകരിക്കും
കോന്നി വാര്ത്ത ഡോട്ട് കോം :കോന്നി നിയോജക മണ്ഡലത്തിൽ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി ആവശ്യമില്ലാത്ത ഭൂമിയ്ക്ക് (ചട്ടം 64 പ്രകാരം ) പട്ടയം ലഭിക്കുവാനുള്ളവർ 2021 ജനുവരി 5 നു മുൻപായി നിശ്ചിത ഫാറത്തിൽ അപേക്ഷ തയ്യാറാക്കി അതാതു വില്ലേജ് ഓഫിസുകളിൽ നൽകണമെന്ന് അഡ്വ. കെ യു ജനീഷ് കുമാർ എം എൽ എ യും, കോന്നി തഹസിൽദാർ കെ. ശ്രീകുമാറും അറിയിച്ചു.
Read More