konnivartha.com: കോന്നി അരുവാപ്പുലം തേക്ക് തോട്ടം മുക്കില്‍ വെച്ച് ഊട്ടുപാറയില്‍ നിന്നും പാറയുമായി വന്ന വാഹനങ്ങളുടെ പരിശോധന കോന്നി പോലീസ് നടത്തുന്നത് ദൃശ്യങ്ങള്‍ പകര്‍ത്തിയതിന്റെ പേരില്‍ എസ്ഐ കൈയേറ്റം ചെയ്തുവെന്ന് ആരോപിച്ച് കോന്നി അരുവാപ്പുലം പാറയ്ക്കല്‍ പി.വി. ബിജു മുഖ്യമന്ത്രിയ്ക്കും ,ഡി ജി പി , ക്രൈം ബ്രാഞ്ച് തുടങ്ങിയ വകുപ്പിന് പരാതി നല്കി . കോന്നി എസ്ഐ സജു വാഹന പരിശോധനയ്ക്കിടെ ഗ്യാലക്സി പാറമടയില്‍ നിന്ന് പാറ കയറ്റി വന്ന ചില ലോറികള്‍ക്ക് മാത്രം 250 രൂപയും സാധാരണക്കാരന്റെ ലോറികള്‍ക്ക് അരലക്ഷം രൂപയും പിഴ ഈടാക്കുന്നത് കണ്ടു. അമിത പിഴ ഈടാക്കുന്നതിന്റെ ചിത്രം മൊബൈലില്‍ പകര്‍ത്തിയ തന്റെ മൊബൈല്‍ എസ്ഐ തട്ടിത്തെറിപ്പിക്കുകയും തന്നെയും കൂടെ ഉണ്ടായിരുന്ന വി സി കെ വിക്രം എന്ന ആളിനെയും മര്‍ദിക്കുകയും ചെയ്തുവെന്നാണ് പരാതിയിലുള്ളത്. രണ്ടു ദിവസമായി കോന്നി പോലീസ്…
Read More