കോട്ടയം വഴിയുള്ള വന്ദേ ഭാരത് എക്സ്പ്രസ് മംഗലാപുരത്തേക്ക് നീട്ടണം : കൊടിക്കുന്നിൽ സുരേഷ് എംപി

  konnivartha.com: തിരുവനന്തപുരത്തു നിന്നും കാസർഗോഡ് വരെ ഓടുന്ന കോട്ടയം വഴിയുള്ള വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിൻ നിലവിലുള്ള 20 കോച്ചുകളിൽ നിന്ന് 24 കോച്ചുകളാക്കി മംഗലാപുരം വരെ നീട്ടണമെന്നും, ദിനംപ്രതി വളരുന്ന യാത്രക്കാരുടെ തിരക്ക് പരിഗണിച്ച് അടിയന്തര ഇടപെടൽ വേണമെന്നും കൊടിക്കുന്നിൽ സുരേഷ് എംപി ആവശ്യപ്പെട്ടു. വന്ദേ ഭാരത് ട്രെയിൻ കേരളത്തിലെ ഏറ്റവും കൂടുതൽ യാത്രക്കാരുടെ പ്രിയപ്പെട്ട സർവീസായി മാറിക്കൊണ്ടിരിക്കുകയാണെന്നും, തിരുവനന്തപുരം – കോട്ടയം – എറണാകുളം – തൃശ്ശൂർ – കോഴിക്കോട് – കാസർഗോഡ് റൂട്ടിൽ സഞ്ചരിക്കുന്നതിനാൽ മുഴുവൻ കേരളത്തിനും വൻ ഗുണമാണ് ലഭിക്കുന്നതെന്നും എംപി അഭിപ്രായപ്പെട്ടു. എന്നാൽ ദിനംപ്രതി യാത്രക്കാർക്ക്‌ സീറ്റുകൾ ലഭിക്കാതെ പോകുന്ന സാഹചര്യം നിലനിൽക്കുന്നതിനാൽ കോച്ചുകൾ വർദ്ധിപ്പിക്കേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മംഗലാപുരം വരെ സർവീസ് നീട്ടുകയാണെങ്കിൽ കേരള – കർണാടക അതിർത്തി മേഖലയിലെ ജനങ്ങൾക്കും വലിയ ഗുണം ലഭിക്കുമെന്നും…

Read More