ഹരിപ്പാട് : ശ്രീവല്‍സം ഗ്രൂപ്പിന്‍റെ അനധികൃത സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട് അന്വേഷണം നേരിടുന്ന ഗ്രൂപ്പ് മാനേജര്‍ രാധാമണിയുടെ ഭര്‍ത്താവ് മരിച്ച നിലയില്‍.രാധാമണി ശ്രീവല്‍സം ഗ്രൂപ്പിന്‍റെ മാനേജരാണ്.സാമ്പത്തിക ഉറവിടം സംബന്ധിച്ച് നിരവധി വിവരങ്ങള്‍ അറിയാവുന്ന ആളാണ് രാധാമണി എന്നാണു പോലീസ് സംശയിക്കുന്നത് .ഇവരുടെ ഭര്‍ത്താവ് വീടിനുള്ളില്‍ തൂങ്ങി മരിക്കുകയായിരുന്നുവെന്നാണ് വിവരം. ഹരിപ്പാട് സ്വദേശി കൃഷ്ണനാണ് മരിച്ചത്. ഹരിപ്പാട് പോലീസ് അസ്വഭാവിക മരണത്തിന് കേസെടുത്തു. കഴിഞ്ഞ ജൂണ്‍ മാസത്തിൽ ശ്രീവല്‍സം സ്ഥാപനങ്ങളില്‍ ആദായ നികുതി വകുപ്പ് നടത്തിയ റെയ്ഡില്‍ കോടിക്കണക്കിന് രൂപയുടെ റിയല്‍ എസ്റ്റേറ്റ് ഇടപാടുകളുടെ രേഖകള്‍ കണ്ടെത്തിയിരുന്നു . ഗ്രൂപ്പിന്റെ പേരിലുള്ള അനധികൃത നിക്ഷേപം 3000 കോടി രൂപ യാണ് കണ്ടെത്തിയത് കേരളത്തിലും നാഗാലാന്‍ഡിലുമായി നിരവധി ഭൂമിഇടപാടുകള്‍ നടത്തിയെന്നാണ് വ്യക്തമായത് .നാഗലാണ്ടില്‍ കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സികള്‍ ഇപ്പോള്‍ അന്വേഷണം നടത്തി ക്കൊണ്ടിരിക്കുന്നു .കോടികളുടെ ബിനാമി ഇടപാടുകള്‍ ഉള്ള…
Read More