കോന്നി യുടെ വികസന പദ്ധതികള്‍ എല്ലാം തന്നെ പാതിയില്‍ നില്‍ക്കുന്നു .കോടികള്‍ ചിലവഴിച്ചു നിര്‍മ്മിച്ച ഒരു പാലം നമ്മുക്ക് ഉണ്ട് .പക്ഷെ ഇതുവരെ ഇരുകര തൊട്ടില്ല .കോന്നി ചിറ്റൂര്‍ കടവ് പാലം ഇങ്ങനെ യാണ് നദി സംരക്ഷണ നിധി ഉപയോഗിച്ച് നിര്‍മാണം തുടങ്ങിയ കോന്നി ചിറ്റൂര്‍ കടവ് പാലം നിര്‍മ്മാണം വീണ്ടും മുടങ്ങി .താലൂക്ക് വികസന സമിതിക്ക് പോലും ഈ ഒഴുക്കിനെതിരെ നീന്തി കയറാന്‍ കഴിയില്ല .വികസനം പൂര്‍ണ്ണമായും കമ്പി കാലില്‍ കുടുങ്ങി കിടക്കുന്നു .2.42 കോടി രൂപയുടെ നിര്‍മ്മാണം ഇത്ര മാത്രം .കോന്നി ചിറ്റുമുക്കിനേയും അട്ടച്ചാക്കലിനേയും ബന്ധിപ്പിക്കുന്ന ചിറ്റൂര്‍ക്കടവ് പാലമാണ് മൂന്നു തൂണില്‍ കാണുന്നത് .വെട്ടൂര്‍,അട്ടച്ചാക്കല്‍ നിവാസികള്‍ക്ക് കോന്നി ഠൗണിലെത്താന്‍ 5 കീ.മി ദൂരം കുറയും എന്നുള്ള ഒറ്റ കാരണം കൊണ്ടാണ് പാലം പണി തുടങ്ങിയത് .മൂന്നു തൂണുകള്‍ കെട്ടി പൊക്കിയാല്‍ പാലം ആകില്ല…
Read More