കൊലപാതകക്കേസിൽ ഒളിവിൽ കഴിഞ്ഞ പിടികിട്ടാപ്പുള്ളി അഞ്ച് വർഷത്തിന് ശേഷം പിടിയിൽ

  പത്തനംതിട്ട : ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ ഒളിവിൽ കഴിഞ്ഞുവന്ന പ്രതിയെ അടൂർ പോലീസ് അറസ്റ്റ് ചെയ്തു. അടൂർ പള്ളിക്കൽ പഴകുളം അജ്മൽ ഭവനിൽ ഷഫീഖാ(48 )ണ് പിടിയിലായത്. 2017ലാണ് ഷഫീഖ് ഭാര്യ റജീനയെ കുത്തികൊലപ്പെടുത്തിയത്‌. അന്ന് അറസ്റ്റിലായ ഇയാളെ റിമാൻഡ് ചെയ്തു ജയിലിൽ അടച്ചെങ്കിലും, പിന്നീട് ജാമ്യത്തിലിറങ്ങി ഒളിവിൽ പോകുകയായിരുന്നു. വർഷങ്ങളായി ബന്ധുക്കളെയോ, സുഹൃത്തുക്കളെയോ ബന്ധപ്പെടാതിരുന്നതിനാൽ പ്രതിയെ കണ്ടെത്താൻ കഴിയാതെ വരികയും, കോടതി വിചാരണ നടപടികൾ തടസ്സപ്പെടുകയുംചെയ്തിരുന്നു. തുടർന്ന്, ഇയാൾക്കെതിരെ പത്തനംതിട്ട ജില്ലാ സെഷൻസ് കോടതി വാറൻറ് പുറപ്പെടുവിക്കുകയും, പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിക്കുകയും ചെയ്തു. ജില്ലാ പോലീസ് മേധാവി സ്വപ്നിൽ മധുകർ മഹാജൻ ഐ പി എസ്സിന്റെ നിർദ്ദേശ പ്രകാരം, അടൂർ ഡി വൈ എസ് പി ആർ ബിനു , പത്തനംതിട്ട ഡി സി ആർ ബി ഡി വൈ എസ് പി എസ് വിദ്യാധരൻ…

Read More