ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിന്റെ മേൽക്കുരകൾക്കും ക്ഷേത്രസമുച്ചയത്തിലെ തിരുവമ്പാടി കൃഷ്ണസ്വാമി ക്ഷേത്രത്തിന്റെ കൊടിമരത്തിന് ആവശ്യമായ തേക്കു മരങ്ങൾ വഹിച്ചു കൊണ്ടുള്ള പവിത്രമായ ഘോഷയാത്ര കോന്നിയിൽ നിന്നും പ്രയാണം തുടങ്ങി :നാളെ ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തില്‍ എത്തും . തിരുവനന്തപുരം ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ ഉപദേവാലയമായ തിരുവമ്പാടി ശ്രീകൃഷ്ണസ്വാമിക്ഷേത്രത്തില്‍ പുനഃപ്രതിഷ്ഠിക്കുന്ന കൊടിമരത്തിനുള്ള തേക്ക് തടിയും വഹിച്ചുള്ള ഘോക്ഷ യാത്ര കോന്നി കുമ്മണ്ണൂര്‍ വനത്തില്‍നിന്നും പുറപെട്ടു . മരങ്ങള്‍ മുറിക്കുന്നതിന് മുന്നോടിയായുള്ള ആയുധപൂജ കുമ്മണ്ണൂര്‍ വനത്തില്‍ നടന്നിരുന്നു .പിന്നീട് വെട്ടി ഇറക്കി . ക്ഷേത്രം തന്ത്രിമാരായ തരണനല്ലൂര്‍ സതീശന് നമ്പൂതിരി, സജി നമ്പൂതിരി എന്നിവര്‍ പൂജകള്‍ നടത്തി. ക്ഷേത്രത്തിന്റെ പണികള്‍ ഏറ്റെടുത്തിട്ടുള്ള മാന്നാര്‍ സുനോജ് ആചാരിയും കണ്ടന്നൂര്‍ ശിവനാചാരിയുംചേര്ന്ന് മരത്തില്‍ ഉളികൊത്തിയാണ് മുറിച്ചത് . കൊടിമരത്തിനുപുറമേ പത്മനാഭസ്വാമിക്ഷേത്രം, നരസിംഹസ്വാമിക്ഷേത്രം എന്നിവയുടെ ശ്രീകോവില്‍ പുതുക്കി പണിയുന്നതിനായിട്ടാണ് കോന്നിയില്‍നിന്ന് തേക്കുകള്‍ കൊണ്ടുപോയത് .പതിനാറ്…
Read More