konnivartha.com/ കൊച്ചി; സൈബർ സുരക്ഷാ രംഗത്തെ രാജ്യത്തെ ഏറ്റവും വലിയ കോൺഫറൻസായ കൊക്കൂൻ 16 മത് പതിപ്പ് ഒക്ടോബർ മാസം 6,7 തീയതികളിൽ കൊച്ചിയിലെ ഗ്രാന്റ് ഹയാത്തിൽ വെച്ച് നടക്കുകയാണ്. സൈബർ സുരക്ഷാ രംഗത്തെ പ്രമുഖർ, ഐടി പ്രൊഫഷണലുകൾ, നിയമപാലകർ, ഉദ്യോഗസ്ഥർ വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ളവ പതിനായിരത്തോളം പ്രതിനിധികളാണ് കൊക്കൂണിന്റെ പതിനാറാം പതിപ്പിൽ പങ്കെടുക്കുന്നത്. കേരള പോലീസിന്റെ നേതൃത്വത്തിൽ ഇൻഫർമേഷൻ സെക്യൂരിറ്റി റിസർച്ച് അസോസിയേഷൻ (ISRA), ദി സൊസൈറ്റി ഫോർ ദി പോലീസിംഗ് ഓഫ് സൈബർ സ്പേയ്സ് (POLCYB), ബ്രിട്ടീഷ് കൊളംബിയ ആസ്ഥാനമായുള്ള നോൺ പ്രോഫിറ്റ് ഏജൻസി, UNICEF, ICMEC, WeProtect തുടങ്ങിയ ഏജൻസികളുടെ സഹകരണത്തോടെ എല്ലാവർഷവും നടത്തി വരുന്ന ഇന്റർനാഷണൽ സൈബർ സെക്യൂരിറ്റി, ഡേറ്റാ പ്രൈവസി ആന്റ് ഹാക്കിംഗ് കോൺഫറൻസാണ് കൊക്കൂൺ. ഈ കോൺഫൻസ് വഴി ലക്ഷ്യമിടുന്നതും, ചർച്ച ചെയ്യപ്പെടുന്നതും സൈബർ സുരക്ഷയെ സംബന്ധിച്ച്…
Read More