കേരളത്തില്‍ കോവിഡ് വർധിക്കുന്നു : ആശങ്ക വേണ്ട, സംസ്ഥാനം സുസജ്ജം: മന്ത്രി

  കോവിഡിൽ ആശങ്ക വേണ്ട, സംസ്ഥാനം സുസജ്ജം: മന്ത്രി വീണാ ജോർജ് കോവിഡ് കണ്ടെത്തുന്ന ആശുപത്രിയിൽ തന്നെ ചികിത്സ ഉറപ്പാക്കണം മന്ത്രിയുടെ നേതൃത്വത്തിൽ ആരോഗ്യ വകുപ്പിന്റെ ഉന്നതതല യോഗം ചേർന്നു konnivartha.com : സംസ്ഥാനത്ത് കോവിഡ് കേസുകൾ ചെറിയ തോതിൽ വർധിക്കുന്നുണ്ടെങ്കിലും ആശങ്ക വേണ്ടെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. കോവിഡ് കേസിലുള്ള വർധനവ് നവംബർ മാസത്തിൽ തന്നെ കണ്ടിരുന്നു. അതനുസരിച്ച് മന്ത്രി തലത്തിൽ യോഗങ്ങൾ ചേർന്ന് ആരോഗ്യ വകുപ്പ് നടപടികൾ സ്വീകരിച്ചിരുന്നു. മാർഗനിർദേശങ്ങളും പുറത്തിറക്കിയിരുന്നു. സ്റ്റേറ്റ് മെഡിക്കൽ ഓഫീസർമാരുടെ കോൺഫറൻസിലും നടപടി സ്വീകരിക്കാൻ നിർദേശം നൽകിയിരുന്നു. രോഗലക്ഷണമുള്ളവർക്ക് കോവിഡ് പരിശോധന കൂടി നടത്താനും ജനിതക ശ്രേണീകരണത്തിന് വേണ്ടി സാമ്പിളുകൾ അയക്കാനും നിർദേശം നൽകിയിരുന്നു. മാത്രമല്ല ഈ മാസത്തിൽ കോവിഡ് പരിശോധന കൂട്ടുകയും ചെയ്തു. സുരക്ഷാ ഉപകരണങ്ങളും മരുന്നുകളും ആവശ്യത്തിന് സ്റ്റോക്കുണ്ട്. കൂടുതൽ സുരക്ഷാ ഉപകരണങ്ങളും പരിശോധനാ…

Read More