konnivartha.com: കേരളത്തിലെ തെരഞ്ഞെടുത്ത 100 ആയുഷ് ഹെൽത്ത് ആൻഡ് വെൽനസ് സെന്ററുകളെ (AHWCs) NABH എൻട്രി ലെവൽ നിലവാരത്തിലേക്ക് ഉയർത്തി. തിരുവനന്തപുരത്തെ ടാഗോർ തിയേറ്ററിൽ നടന്ന ചടങ്ങിൽ സംസ്ഥാന ആരോഗ്യ മന്ത്രി ശ്രീമതി വീണ ജോർജ്ജ് NABH സർട്ടിഫിക്കറ്റ് വിതരണം ചെയ്തു. സംസ്ഥാനത്തുടനീളമുള്ള ആയുഷ് ആരോഗ്യ സേവനങ്ങളുടെ ഗുണനിലവാരവും സുരക്ഷയും മെച്ചപ്പെടുത്തുന്നതിനും രോഗികൾക്ക് മികച്ചതും കൂടുതൽ വിശ്വസനീയവുമായ പരിചരണം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനുമുള്ള ഒരു പ്രധാന ചുവടുവയ്പ്പാണിത്. സംസ്ഥാനത്ത് ആയുര്‍വേദ, ഹോമിയോ മേഖലയിലുണ്ടായത് സംസ്ഥാന ചരിത്രത്തിലെ വലിയ മുന്നേറ്റമാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. ആരോഗ്യ സംരക്ഷണത്തിലെ ഉയർന്ന നിലവാരമുള്ള മാനദണ്ഡങ്ങളുടെ അടിസ്ഥാനമായ നാഷണൽ അക്രഡിറ്റേഷൻ ബോർഡ് ഫോർ ഹോസ്പിറ്റൽസ് & ഹെൽത്ത് കെയർ പ്രൊവൈഡേഴ്‌സ് (NABH) ആണ് ഈ സർട്ടിഫിക്കേഷൻ അനുവദിച്ചിരിക്കുന്നത്. സർട്ടിഫൈഡ് സെന്ററുകൾ അവരുടെ രോഗി പരിചരണ രീതികൾ, അണുബാധ…
Read More