വികസനം എല്ലാ ജനങ്ങള്‍ക്കും ഒരുപോലെ ലഭ്യമാകണമെന്ന് പട്ടികജാതി-പട്ടികവര്‍ഗ വികസന വകുപ്പ് മന്ത്രി ഒ. ആര്. കേളു. കുരുമ്പന്‍മൂഴി പാലം നിര്‍മാണോദ്ഘാടനം കുരുമ്പന്‍മൂഴി ഉന്നതിയില്‍ നിര്‍വഹിക്കുകയായിരുന്നു മന്ത്രി. മെട്രോ നഗരങ്ങളില്‍ മാത്രമല്ല ഗ്രാമങ്ങളിലും വികസനം എത്തണം. കേരളത്തിലെ എല്ലാ ജനങ്ങളും വികസനം അനുഭവിച്ചറിയണമെന്ന കാഴ്ചപ്പാടാണ് സംസ്ഥാന സര്‍ക്കാരിനുള്ളത്. വികസന മുന്നേറ്റത്തിനായാണ് സര്‍ക്കാര്‍ പ്രയത്നിക്കുന്നത്. സ്കൂള്‍, ആശുപത്രി, റോഡ് തുടങ്ങി എല്ലാ മേഖലയിലും അടിസ്ഥാന സൗകര്യ വികസനം സാധ്യമായി. പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗത്തിന്റെ ഉന്നമനത്തിനായി വിദ്യാഭ്യാസ മേഖലയില്‍ നിരവധി പദ്ധതികളാണ് സര്‍ക്കാര്‍ നടപ്പിലാക്കുന്നത്. കൊച്ചി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ ഏവിയേഷന്‍ കോച്ചിംഗ് ലഭിച്ച 115 വിദ്യാര്‍ത്ഥികള്‍ വിവിധ വിമാനത്താവളങ്ങളില്‍ ജോലിയില്‍ പ്രവേശിച്ചു. വിദേശത്ത് ഒരു വിദ്യാര്‍ത്ഥിക്ക് 25 ലക്ഷം രൂപ വീതം സര്‍ക്കാര്‍ ചിലവില്‍ ആയിരത്തോളം കുട്ടികള്‍ വിദ്യാഭ്യാസം നേടുന്നു. ഐഎഎസ്, നഴ്സിംഗ്, പാരമെഡിക്കല്‍ തുടങ്ങി വിവിധ മേഖലകളില്‍ വിദ്യാര്‍ഥികള്‍ക്ക്…
Read More