കോന്നി വാര്‍ത്ത ഡോട്ട് കോം : കോന്നി എക്കോ ടൂറിസം കേന്ദ്രത്തോട് അനുബന്ധിച്ചുള്ള ആനത്താവളത്തിലെ കുട്ടിയാനകള്‍ ഉള്‍പ്പെടെ ഉള്ള ആനകളുടെ മരണങ്ങളെ സംബന്ധിച്ചു സമഗ്രമായ അന്വേഷണം നടത്തണം എന്ന് സ്പാരൊ നേച്ചർ കൺസർവേഷൻ ഫോറം ആവശ്യം ഉന്നയിച്ചു . ആനത്താവളത്തിലെ ആനകളെ നോക്കുന്ന നിലവിലെ ഡോക്ടറെ മാറ്റി പരിചയ സമ്പന്നനായ ഒരു ഡോക്ടറെ നിയമിക്കണം എന്നും ആവശ്യം ഉയര്‍ന്നു . നിരവധി കുട്ടിയാനകള്‍ കോന്നി ആനത്താവളത്തില്‍ ചരിഞ്ഞിരുന്നു .കോന്നി ആനത്താവളത്തിൽ ഏഴ് മാസത്തിനിടെ ചരിഞ്ഞത് മൂന്ന് ആനകളായിരുന്നു .മണികണ്ഠൻ( ജൂനിയര്‍ സുരേന്ദ്രന്), പിഞ്ചു, മണിയന് (75) എന്നിവയാണ് അടുത്തടുത്ത് ചരിഞ്ഞത് . എലിഫന്റ് എന്‍ഡോപീനിയോ ട്രോപിക് ഹെര്‍പിസ് വൈറസ് ബാധിച്ച് കോന്നി ആനത്താവളത്തില്‍ ആനകള്‍ ചരിയുന്നത് എന്നാണ് വനം വകുപ്പ് പറയുന്നത് .ആന്തരിക രക്ത സ്രാവം എങ്ങനെ ഉണ്ടാകുന്നു എന്നുള്ള പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടുകള്‍ ഉണ്ടെങ്കിലും…
Read More