പട്ടികജാതി – പട്ടികവര്‍ഗ വികസന കോര്പ്പറേഷന് വായ്പ പദ്ധതി സാധാരണക്കാര്‍ക്ക് ആശ്വാസകരം : മന്ത്രി വീണാ ജോര്‍ജ് :കുടുംബശ്രീ അംഗങ്ങള്‍ക്ക് സ്വയം തൊഴില്‍ വായ്പ വിതരണോദ്ഘാടനം മന്ത്രി നിര്‍വഹിച്ചു സംസ്ഥാന പട്ടികജാതി – പട്ടികവര്‍ഗ വികസന കോര്പ്പറേഷന് നല്കുന്ന വായ്പകള്‍ സാധാരണക്കാര്‍ക്ക് ആശ്വാസകരമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ആറന്മുള നിയോജക മണ്ഡലത്തില്‍ സിഡിഎസ് മുഖേന പട്ടികവിഭാഗം കുടുംബശ്രീ അംഗങ്ങള്‍ക്ക് നല്കുന്ന സ്വയം തൊഴില്‍ വായ്പയുടെ വിതരണോദ്ഘാടനം ആറാട്ടുപ്പുഴ തരംഗം ഓഡിറ്റോറിയത്തില്‍ നിര്‍വഹിക്കുകയായിരുന്നു മന്ത്രി. സ്വയം തൊഴിലിനായി 50 ലക്ഷം രൂപ, വിദ്യാഭ്യാസത്തിനായി 10 ലക്ഷം രൂപ, പെണ്മക്കളുടെ വിവാഹത്തിനായി 3.5 ലക്ഷം രൂപ എന്നിങ്ങനെ നിരവധി വായ്പകളാണ് കോര്പ്പറേഷന് നല്‍കുന്നത്. സ്ത്രീ ശാക്തീകരണ പ്രസ്ഥാനമായ കുടുംബശ്രീ സിഡിഎസിലൂടെയാണ് വായ്പ ആവശ്യക്കാരിലേക്ക് എത്തിക്കുന്നത്. സ്ത്രീ സൗഹാര്‍ദ പ്രവര്‍ത്തനങ്ങള്‍ക്കായി ജനകീയ പദ്ധതികളാണ് കുടുംബശ്രീ നടപ്പാക്കുന്നത്. തൊഴില്‍ നേടുന്നതിന്…
Read More