നാടിന്റെ സ്നേഹ സംഗമ വേദികളാണ് വ്യാപാര വിജ്ഞാനകലാ മേളകൾ : റോബിൻ പീറ്റർ konnivartha.com: കാഴ്ചയുടെ വർണ്ണ വിസ്മയം തീർത്ത ഇത്തവണത്തെ കോന്നി ഫെസ്റ്റിന് സമാപനം. സമാപന സമ്മേളനം കോന്നി കൾച്ചറൽ ഫോറം ചെയർമാൻ റോബിൻ പീറ്റർ ഉദ്ഘാടനം ചെയ്തു നമ്മുടെ നാടിന്റെ ഒത്തൊരുമയും സാഹോദര്യവും വിളിച്ചോതുന്ന നാനാതുറകളിലെ ആളുകളുടെ സ്നേഹസംഗമ വേദിയായി കോന്നി ഫെസ്റ്റിന് മാറാൻ കഴിഞ്ഞു എന്ന് സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് റോബിൻ പീറ്റർ പറഞ്ഞു വൈസ് ചെയർമാൻ എസ് സന്തോഷ് കുമാർ അധ്യക്ഷത വഹിച്ച യോഗത്തിൽ കൺവീനർ ബിനുമോൻ ഗോവിന്ദൻ, ട്രഷറർ ജി ശ്രീകുമാർ, ചിറ്റാർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എ.ബഷീർ, കാർഷിക ഗ്രാമ വികസന ബാങ്ക് പ്രസിഡണ്ട് എസ് .വി പ്രസന്നകുമാർ, ലീലാരാജൻ ,ശ്രീകല നായർ , കെ ആർ പ്രമോദ്,ബിജു വട്ടക്കുളഞ്ഞി, ജയപ്രകാശ്, ലിജ.ടി ,ഗീവർഗീസ്, പ്രദീപ്കുമാർ ,മാത്യു…
Read More