കാറും ലോറിയും കൂട്ടിയിടിച്ച് 2 മലയാളികള്‍ മരണപ്പെട്ടു

  കാറും ലോറിയും കൂട്ടിയിടിച്ച് 2 വയനാട് സ്വദേശികൾ മരിച്ചു.3 പേർക്ക് പരിക്കുണ്ട് . കൊല്ലേഗൽ കോഴിക്കോട് ദേശീയപാതയിൽ ബേഗൂരിലാണ് അപകടം നടന്നത് . വയനാട് കമ്പളക്കാട് മക്കിമല കരിഞ്ചേരി വീട്ടിൽ ബഷീർ (53), ബഷീറിന്റെ സഹോദരിയുടെ മകൻ മുഹമ്മദ് ഷാഫിയുടെ ഭാര്യ ജഷീറ (28) എന്നിവരാണ് മരിച്ചത്.പരുക്കേറ്റ മുഹമ്മദ് ഷാഫി (32), മകൻ ഏസം ഹനാൽ (3), ബഷീറിന്റെ ഭാര്യ നസീമ (42) എന്നിവരെ മൈസൂരു മണിപ്പാൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തായ്‌ലാൻഡിൽ നിന്ന് ബെംഗളൂരു വിമാനത്താവളത്തിലിറങ്ങി തിരിച്ച് നാട്ടിലേക്ക് വരുമ്പോഴായിരുന്നു അപകടം.

Read More

കാറും ലോറിയും കൂട്ടിയിടിച്ച് അഞ്ച് യുവാക്കൾ മരിച്ചു

    പാലക്കാട്ടുനിന്ന് കോഴിക്കോടു ഭാഗത്തേക്കു പോവുകയായിരുന്ന കാറും മണ്ണാർക്കാട്ടുനിന്ന് പാലക്കാട്ടു ഭാഗത്തേക്കു പോവുകയായിരുന്ന ലോറിയും കൂട്ടിയിടിച്ചു അഞ്ചു യുവാക്കള്‍ മരണപ്പെട്ടു .   കോങ്ങാട് മണ്ണാന്തറ കീഴ്‌മുറി വീട്ടിൽ കെ.കെ. വിജേഷ് (35), മണ്ണാന്തറ തോട്ടത്തിൽ വീട്ടിൽ വിഷ്ണു (29), വീണ്ടപ്പാറ വീണ്ടക്കുന്ന് രമേഷ് (31), മണിക്കശ്ശേരി എസ്റ്റേറ്റ് സ്റ്റോപ്പിൽ മുഹമ്മദ് അഫ്സൽ (17) എന്നിവരെ തിരിച്ചറിഞ്ഞു.വിജേഷും വിഷ്ണുവും കോങ്ങാട് ടൗണിലെ ഓട്ടോഡ്രൈവർമാരാണ്.   കാർ ലോറിയുടെ അടിയിലേക്ക് ഇടിച്ചുകയറിയ നിലയിലായിരുന്നു.കനത്ത മഴയിൽ കാർ നിയന്ത്രണം തെറ്റി ലോറിയിലേക്ക് ഇടിച്ചുകയറിയെന്നാണ് പൊലീസ് പറയുന്നത്.ഇടിയുടെ ആഘാതത്തിൽ പൂർണമായി തകർന്ന കാർ വെട്ടിപ്പൊളിച്ചാണ് യാത്രക്കാരെ പുറത്തെടുത്തത്. കരിമ്പുഴ സ്വദേശിയുടെ കാർ വാടകയ്ക്കെടുത്ത് ഓടിക്കുകയായിരുന്നു യുവാക്കൾ.ലോറിഡ്രൈവറായ തമിഴ്‌നാട് സ്വദേശിക്കും പരിക്കുണ്ട്.

Read More