konnivartha.com: കാട്ടാനയുടെ മുൻപിൽപ്പെട്ട അമ്മയും മകളും അദ്ഭുതകരമായി രക്ഷപ്പെട്ടു.കോന്നി അരുവാപ്പുലം കൊക്കാത്തോട് ഒരേക്കർ ചരിവുകാലായിൽ ആശാ ബിനുരാജ് (35) മകൾ അഞ്ജലി (17) എന്നിവരാണ് ഇരുചക്ര വാഹനത്തിൽ യാത്ര ചെയ്യുമ്പോൾ ആനയുടെ മുന്നില്‍ എത്തിയത് കോന്നി കല്ലേലി കൊക്കാത്തോട് റോഡിലെ മേസ്തിരി കാനയുടെ സമീപത്തുവെച്ചാണ് ഇരുവരും കാട്ടാനയുടെ മുന്നിൽപ്പെടുന്നത്.കാട്ടാനയെ കണ്ടപാടെ സ്കൂട്ടർ തിരിച്ച് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടയിൽ താഴെ വീണ് ഇവർക്ക് പരിക്കേറ്റു. നടുവത്ത്മൂഴിയിലെ വനപാലകർ എത്തിയാണ് ഇവരെ കോന്നി താലൂക്ക് ആശുപത്രിയിൽ പ്രവേശിച്ചത്. പ്രാഥമിക ചികിത്സ നല്കി .അച്ചൻകോവിലാറ്റിൽ വെള്ളം കൂടിയതിനാല്‍ ഉൾക്കാട്ടിൽനിന്ന് വന്ന കാട്ടാനയ്ക്ക് തിരികെപ്പോകാൻ കഴിയാത്തതാണ് റോഡിലെത്താൻ കാരണം. പടക്കം പൊട്ടിച്ചും ശബ്ദം ഉണ്ടാക്കിയുമാണ് വനപാലകർ കാട്ടാനയെ പ്രദേശത്ത് നിന്നും അകറ്റിയത് . ഈ മേഖലയില്‍ കാട്ടാനയുടെ സ്ഥിരം സാന്നിധ്യം ഉണ്ട് . കൈതകൃഷി മേഖലയില്‍ വ്യാപകമായതോടെ ആണ് കാട്ടാന ശല്യം കൂടിയത്…
Read More