മൂന്നാറില്‍ കാട്ടാനയുടെ ആക്രമണത്തില്‍ യുവാവ് മരിച്ചു. കന്നിമല എസ്റ്റേറ്റ് സ്വദേശി മണി (45) ആണ് കൊല്ലപ്പെട്ടത്. ഓട്ടോഡ്രൈവറായിരുന്നു മണി കന്നിമല എസ്റേററ്റ് ഫാക്ടറിയിൽ ജോലി കഴിഞ്ഞ് തൊഴിലാളികളുമായി വീട്ടിലേക്ക് മടങ്ങവേ ആയിരുന്നു കാട്ടാനയുടെ ആക്രമണം. മണി ആണ് ഓട്ടോ ഓടിച്ചിരുന്നത്. ഓട്ടോയെ കുത്തി മറിച്ചിട്ട ഒറ്റയാൻ ഓട്ടോയിൽ നിന്നും തെറിച്ചു വീണ മണിയെ തുമ്പിക്കൈയ്യിൽ ചുഴറ്റിയെടുത്ത് എറിയുകയായിന്നു. തെറിച്ചു വീണ മണിയുടെ തലയ്ക്ക് ഗുരുതര പരിക്കേൽക്കുകയും തൽക്ഷണം മരണം സംഭവിക്കുകയും ചെയ്തു. മണിയെ കൂടാതെ നാലു പേരാണ് ഓട്ടോയിൽ ഉണ്ടായിരുന്നു. യാത്രക്കാരിൽ എസക്കി രാജ (45) റെജിന (39) എന്നിവരുടെ പരുക്ക് ഗുരുതരമാണ്. ഇവരെ മൂന്നാറിലെ ഹൈറേഞ്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞ ജനുവരി 23 ന് ഗുണ്ടുമല എസ്റ്റേറ്റിൽ തമിഴ്നാട് സ്വദേശിയെ ചവിട്ടി കൊന്ന ആന തന്നെയാണ് ആക്രമണം നടത്തിയതെന്നാണ് നാട്ടുകാർ പറയുന്നത്.
Read Moreടാഗ്: കാട്ടാനയുടെ ആക്രമണത്തിൽ വനംവകുപ്പ് സുരക്ഷാ ജീവനക്കാരന് പരിക്ക്
കാട്ടാനയുടെ ആക്രമണത്തിൽ വനംവകുപ്പ് വാച്ചര്‍ക്ക് പരിക്ക്
കാട്ടാനയുടെ ആക്രമണത്തിൽ വനംവകുപ്പ് സുരക്ഷാ ജീവനക്കാരന് പരിക്ക് കാട്ടാനയുടെ ആക്രമണത്തിൽ പെരിയാർ കടുവ സങ്കേതത്തിലെ വനംവകുപ്പ് സുരക്ഷാ ജീവനക്കാരന് പരിക്കേറ്റു. ഗവി സ്റ്റേഷനിലെ വാച്ചറും തേക്കടി സ്വദേശിയുമായ കണ്ണനാണ്(45) പരിക്കേറ്റത്. ഗവി വള്ളക്കടവിൽ വൈകിട്ട് പട്രോളിംഗിനിറങ്ങിയ നാലംഗ സംഘത്തെ കാട്ടാന ആക്രമിക്കുകയായിരുന്നു. തുടർന്ന് കാലിന് ഗുരുതരമായി പരിക്കേറ്റ കണ്ണനെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൂടെയുണ്ടായിരുന്നവർ പരിക്കുകളില്ലാതെ രക്ഷപ്പെട്ടു. കഴിഞ്ഞിടെ കൊക്കാത്തോട് നിവാസിയായ കോന്നി കുമ്മണ്ണൂര്‍ ഫോറസ്റ്റ് സ്റ്റേഷനിലെ വാച്ചര്‍ സിന്ധുവിനെ ആദിച്ചന് പാറയില്‍ വെച്ചു ആന അടിച്ചിരുന്നു . സിന്ധു ഇപ്പൊഴും ചികില്‍സയില്‍ ആണ്
Read More