കല്ലേലി -ഊട്ടുപാറ റോഡ് നിര്‍മ്മാണം രണ്ടുമാസത്തിനകം പൂര്‍ത്തിയാക്കും

  കോന്നിവാര്‍ത്ത ഡോട്ട് കോം : കല്ലേലി -ഊട്ടുപാറ റോഡിന്‍റെ ശോച്യാവസ്‌ഥയ്ക്ക് അടിയന്തിര പരിഹാരമുണ്ടാക്കുമെന്നും, രണ്ട് മാസത്തിനകം റോഡ് നിർമ്മാണം പൂർത്തിയാക്കുമെന്നും അഡ്വ. കെ യു. ജനീഷ് കുമാർ എം എൽ എ അറിയിച്ചു. എം.എൽ.എയുടെ നേതൃത്വത്തിൽ പൊതുമരാമത്ത് ഉദ്യോഗസ്ഥരുടെയും, ജനപ്രതിനിധികളുടെയും യോഗത്തിലാണ് ഇതുസംബന്ധിച്ച് തീരുമാനമായത്. അക്കരക്കാലപ്പടി മുതൽ തേക്ക് തോട്ടം ജംഗ്ഷൻ വരെയുള്ള മൂന്നര കിലോമീറ്റർ റോഡ് ഇപ്പോൾ കാൽനട യാത്ര പോലും അസാധ്യമായ രീതിയിൽ തകർന്നു കിടക്കുകയാണ്. പൊതുമരാമത്ത് ഫണ്ടിൽ നിന്നുമാണ് 3 കോടി രൂപ റോഡ് നിർമ്മാണത്തിനായി അനുവദിച്ചത്. ഊട്ടുപാറ കുടിവെള്ള പദ്ധതിയുടെ പൈപ്പ് ലൈൻ ജോലി പൂർത്തിയാക്കിയെങ്കിൽ മാത്രമേ റോഡുനിർമ്മാണം ആരംഭിക്കാൻ കഴിയുമായിരുന്നുള്ളു. അക്കരെക്കാലപ്പടി, ഊട്ടുപാറ, പുളിഞ്ചാണി, തേക്ക്തോട്ടം ജംഗ്ഷനു കളിലായി കടന്നു പോകുന്ന റോഡിനു മൂന്നര കിലോമീറ്റർ ദൂരവും അഞ്ചര മീറ്റർ വീതിയുമുണ്ടാകും. 40 എം.എം.ക്ലോസ് ഗ്രേഡഡ് ടാറിങ് ഉപയോഗിച്ചാണ്…

Read More