konnivartha.com: തിരുവനന്തപുരം കേന്ദ്ര കിഴങ്ങുവിള ഗവേഷണ സ്ഥാപനത്തിന്റെ ആഭിമുഖ്യത്തിൽ പട്ടിക ജാതി ഉപ പദ്ധതിയുടെ ഭാഗമായി ഗുണമേന്മയുള്ള കിഴങ്ങുവിള നടീൽ വസ്തുക്കളുടെ ലഭ്യത ഉറപ്പാക്കുന്നതിനായുള്ള വിത്തു ഗ്രാമം പദ്ധതി പത്തനംതിട്ട ജില്ലയിലെ കലഞ്ഞൂർ ഗ്രാമ പഞ്ചായത്തിൽ സംഘടിപ്പിച്ചു. ഐ.സി.എ.ആർ – സി.ടി.സി.ആർ.ഐയും കൃഷിവകുപ്പും സംയുക്തമായി സംഘടിപ്പിച്ച പരിപാടി കലഞ്ഞൂർ കെ.വി.എം.എസ് ഹാളിൽ വെച്ച് നടന്നു പരിപാടിയുടെ കോ-ഓർഡിനേറ്ററായ പ്രിൻസിപ്പൽ സയന്റിസ്റ്റ് ഡോ. കെ. സുനിൽ കുമാർ വികേന്ദ്രീകൃത വിത്തുല്പാദനവും വിത്ത് ഗ്രാമം പദ്ധതിയുടെ വിശദാംശങ്ങളും അവതരിപ്പിച്ചു. ഓരോ പ്രദേശത്തിനും ആവശ്യമായ മികച്ച കിഴങ്ങു വർഗ്ഗങ്ങളുടെ വിത്തുകൾ അതാതു ഗ്രാമങ്ങളിൽ തന്നെ ഉത്പാദിപ്പിക്കാനും മിച്ചം വരുന്നവ മറ്റു ആവശ്യക്കാർക്ക് ലഭ്യമാക്കാനും ലക്ഷ്യമിടുന്നതാണ് ഈ പദ്ധതി. ശാസ്ത്രീയ രീതിയിൽ വിത്തുത്പാദിപ്പിക്കുന്ന കർഷകരെ വികേന്ദ്രീകൃത വിത്തുല്പാദകരായി അംഗീകരിച്ച് അവരിൽ നിന്ന് വിത്ത് സംഭരിക്കാനും സി.ടി.സി.ആർ.ഐ ലക്ഷ്യമിടുന്നുണ്ട്. കർഷകർക്ക് മികച്ച കിഴങ്ങു…
Read More