ഓച്ചിറയിലും ശാസ്താംകോട്ടയിലും ട്രെയിനുകൾക്കു പുതിയ സ്റ്റോപ്പുകൾ

  konnivartha.com: രാജ്യത്തെ റെയിൽവേ സ്റ്റേഷനുകൾ മാത്രമല്ല റോഡുകൾ, ദേശീയപാതകൾ, തുറമുഖങ്ങൾ, വിമാനത്താവളങ്ങൾ എന്നിവയെല്ലാം വികസനത്തിന്റെ പാതയിലാണെന്ന് കേന്ദ്ര ന്യൂനപക്ഷകാര്യ, മൃഗസംരക്ഷണ, ക്ഷീരവികസന, ഫിഷറീസ് സഹമന്ത്രി ജോർജ്ജ് കുര്യൻ. കൊല്ലം ജില്ലയിലെ ഓച്ചിറയിലും, ശാസ്താംകോട്ടയിലും പുതിയ ട്രെയിൻ സ്റ്റോപ്പുകൾ അനുവദിച്ചത് ഫ്ലാഗ് ഓഫ് ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. നമ്മുടെ മുൻ തലമുറകൾ കഠിനാധ്വാനം ചെയ്തതിന്റെ സാക്ഷാത്കാരമാണ് സ്വാതന്ത്ര്യത്തിന്റെ നൂറുവർഷം പിന്നിടുമ്പോൾ നാം വികസിത ഭാരതം ആവുക എന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജനങ്ങളുടെ പിന്തുണ കൊണ്ടാണ് ഭരണാധികാരികൾക്ക് കരുത്ത് ഉണ്ടാവുന്നതെന്നും കേന്ദ്രസഹമന്ത്രി പറഞ്ഞു. എം.പി.മാർ, എം എൽ.എ., തിരുവനന്തപുരം റെയിൽവേ ഡിവിഷണൽ മാനേജർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. ട്രെയിൻ നമ്പർ 16366 നാഗർകോവിൽ ജംഗ്ഷൻ – കോട്ടയം ഡെയ്‌ലി എക്‌സ്‌പ്രസിന് ഓച്ചിറ റെയിൽവേ സ്റ്റേഷനിൽ അധിക സ്റ്റോപ്പ് അനുവദിച്ചതിനെ തുടർന്ന് ട്രെയിൻ വൈകുന്നേരം 18:07 ന് ഓച്ചിറയിൽ എത്തുകയും…

Read More