ഐഎഎസ് ഉദ്യോഗസ്ഥർക്ക് സ്ഥാനമാറ്റം: പത്തനംതിട്ടയ്ക്ക് പുതിയ കലക്ടര്‍

  konnivartha.com: ആറു ജില്ലകളിൽ പുതിയ കലക്ടർമാരെ നിയമിച്ചു കൊണ്ട് ഉത്തരവ് ഇറങ്ങി . കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, മലപ്പുറം, കോഴിക്കോട്, കണ്ണൂർ കലക്ടർമാർക്കാണ് മാറ്റം.കേരള സാമൂഹിക സുരക്ഷാ മിഷൻ എക്സിക്യൂട്ടീവ് ഡയറക്ടർ എ.ഷിബുവാണ് പുതിയ പത്തനംതിട്ട കലക്ടർ.മൈനിങ് ആൻഡ് ജിയോളജി വകുപ്പ് ഡയറക്ടർ എൻ.ദേവിദാസിനെ കൊല്ലത്തും ഭൂജല വകുപ്പ് ഡയറക്ടർ ജോൺ വി.സാമുവലിനെ ആലപ്പുഴയിലും കലക്ടർമാരായി നിയമിച്ചു.ഭക്ഷ്യ സുരക്ഷാ കമ്മിഷണർ വി.ആർ.വിനോദിനെ മലപ്പുറം കലക്ടറായി നിയമിച്ചു. ചീഫ് സെക്രട്ടറിയുടെ സ്റ്റാഫ് ഓഫിസർ സ്‌നേഹിൽ കുമാർ സിങ്ങിനെ കോഴിക്കോട് കലക്ടറും പ്രവേശന പരീക്ഷാ കമ്മിഷണർ അരുൺ കെ.വിജയനെ കണ്ണൂർ കലക്ടറുമായി നിയമിച്ചു ഉത്തരവ് ഇറങ്ങി . വിഴിഞ്ഞം രാജ്യാന്തര തുറമുഖ മാനേജിങ് ഡയറക്ടറായി അദീല അബ്ദുല്ലയ്ക്കു പകരം ദിവ്യ എസ്.അയ്യർക്കു ചുമതല നൽകി. തുറമുഖത്ത് ആദ്യ കപ്പൽ അടുത്തതിനു തൊട്ടു പിന്നാലെയാണു മാറ്റം. വിഴിഞ്ഞത്തിനു പുറമേ 3…

Read More