konnivartha.com: കേന്ദ്ര ബഹിരാകാശ വകുപ്പിന് കീഴിൽ തിരുവനന്തപുരത്ത് സ്ഥിതി ചെയ്യുന്ന ഐ. എസ്. ആർ. ഒ- വിക്രം സാരാഭായി സ്പേസ് സെൻറ്ററിൽ ജോലി വാഗ്ദാനം ചെയ്യുന്ന വ്യാജ തൊഴിൽ റാക്കറ്റുകൾക്കെതിരെ ജാഗ്രത പാലിക്കണമെന്ന് വി എസ് എസ് സി അറിയിപ്പ് നൽകി. തൊഴിൽ തട്ടിപ്പു കേസിൽ സംസ്ഥാനത്ത് അഞ്ച് പേർ അറസ്റ്റിലായ സാഹചര്യത്തിലാണ് അറിയിപ്പ്. വി എസ് സി സിയിൽ നിയമനത്തിനായി ഏതെങ്കിലും ഏജൻറ്റുമാരെയോ ഏജൻസികളെയോ അധികാരപ്പെടുത്തിയിട്ടില്ല. ഒഴിവുകൾ വിഎസ് സി സിയുടെയോ ഐ എസ് ആർ ഒയുടെയോ ഔദ്യോഗിക വെബ്സൈറ്റ് വഴി പരസ്യപ്പെടുത്തുന്നതാണ്. വിജ്ഞാപനം ചെയ്തിരിക്കുന്ന തസ്തികകളിലേക്ക് നിയമനം നടത്തുന്നത് ഡിപ്പാർട്ട്മെൻറ്റ് ഓഫ് സ്പേസ് തയ്യാറാക്കിയ മാനദണ്ഡങ്ങൾക്കു അനുസൃതമായ തിരഞ്ഞെടുപ്പ് പ്രക്രിയയിലൂടെ മാത്രം ആണ്. ഒഴിവുകൾ തികച്ചും മെറിറ്റ് അനുസൃതമായാണ് നികത്തുന്നത്. കൂടാതെ ചില വ്യാജ വെബ്സൈറ്റുകളിലും /സാമൂഹിക മാധ്യമങ്ങളിലും വ്യാജ നിയമന വാർത്തകൾ…
Read More