ഇന്ത്യൻ ടീമിന് പാക്കിസ്ഥാനെതിരെ ഏഴു വിക്കറ്റിന്റെ മിന്നും ജയം.പാക്കിസ്ഥാൻ ഉയർത്തിയ 128 റൺസെന്ന വിജയലക്ഷ്യം 15.5 ഓവറിൽ മൂന്നു വിക്കറ്റ് മാത്രം നഷ്ടമാക്കി ഇന്ത്യ മറികടന്നു.ഏഷ്യാ കപ്പ് ടൂർണമെന്റിലെ തുടർച്ചയായ രണ്ടാം ജയത്തോടെ നാലു പോയിന്റുമായി ഗ്രൂപ്പ് എയിലെ ഒന്നാം സ്ഥാനം നിലനിർത്തിയ ഇന്ത്യ, സൂപ്പർ ഫോറിന് യോഗ്യത നേടുകയും ചെയ്തു. 19ന് ഒമാനെതിരെയാണ് ഇന്ത്യയുടെ അടുത്ത മത്സരം. ടോപ് സ്കോററായി ക്യാപ്റ്റൻ സൂര്യകുമാർ യാദവ്.37 പന്തിൽ 47റൺസെടുത്തു . പാകിസ്ഥാന് :127-9.ഇന്ത്യ 131-3.
Read More