ഏനാദിമംഗലത്തിന് മലേറിയ വിമുക്ത പഞ്ചായത്ത് പദവി KONNIVARTHA.COM : സംസ്ഥാന ആരോഗ്യ വകുപ്പ് നടപ്പിലാക്കുന്ന മലേറിയ നിര്‍മ്മാര്‍ജ്ജന പരിപാടിയുടെ ഭാഗമായി നടത്തിയ സര്‍വേയില്‍ ഏനാദിമംഗലത്തിന് മലേറിയ വിമുക്ത പഞ്ചായത്ത് പദവി ലഭ്യമായി. ഏനാദിമംഗലം ഗ്രാമപഞ്ചായത്തില്‍ 15 വാര്‍ഡുകളിലും നടത്തിയ സര്‍വ്വേ, സാമ്പിള്‍ ടെസ്റ്റ് എന്നിവയില്‍ കഴിഞ്ഞ 3 വര്‍ഷങ്ങളായി മലേറിയ കേസുകള്‍ ഒന്നും തന്നെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലാത്ത സാഹചര്യത്തിലാണ് പദവി ലഭിച്ചത്. ഏനാദിമംഗലം സാമൂഹികാരോഗ്യ കേന്ദത്തില്‍ വെച്ച് നടന്ന ചടങ്ങില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രാജഗോപാലന്‍ നായര്‍ മലേറിയ വിമുക്ത പഞ്ചായത്ത് പ്രഖ്യാപനം നടത്തി. ജില്ലാ മെഡിക്കല്‍ ഓഫീസില്‍ നിന്നുള്ള സര്‍ട്ടിഫിക്കറ്റ് മെഡിക്കല്‍ ഓഫീസര്‍ ഡോ.ബെറ്റ്‌സി ജേക്കബ് പ്രസിഡന്റിന് കൈമാറി. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ ശങ്കര്‍ മാരൂര്‍ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ വൈസ് പ്രസിഡന്റ് ഉദയരശ്മി, വികസനകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ സാം…
Read More