ഏകാന്തതയുടെ നിറഭേദങ്ങൾ എന്ന പുസ്തകം കോന്നി ഫെസ്റ്റില്‍ പ്രകാശനം ചെയ്തു

  രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയം യാഥാർത്ഥ്യമാക്കിയതിൽ എം എസ് വർഗീസിന്‍റെ പങ്ക് വിസ്മരിക്കുവാൻ കഴിയില്ല. അടൂർ പ്രകാശ് എം.പി konnivartha.com : പ്രമാടം രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയം യാഥാർത്ഥ്യമാക്കുന്നതിൽ സ്പോര്‍ട്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ ഡയറക്ടർ ആയിരുന്ന എം.എസ് വർഗീസ് നടത്തിയ ഇടപെടലുകൾ വിസ്മരിക്കുവാൻ കഴിയില്ലെ ന്ന് അടൂർ പ്രകാശ് എം.പി പറഞ്ഞു. സ്പോര്‍ട്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ മുൻ ഡയറക്ടർ എം.എസ് വർഗീസ് എഴുതിയ ഓർമ്മകുറിപ്പുകളായ ഏകാന്തതയുടെ നിറഭേദങ്ങൾ എന്ന പുസ്തകം പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്ത് വനിതകൾക്കായി രണ്ട് വോളിബോൾ അക്കാദമികൾ അനുവദിച്ചതിൽ ഒന്ന് കോന്നിയിൽ നമ്മുടെ സ്റ്റേഡിയത്തിൽ ലഭിക്കുന്നതിനും എം.എസ് വർഗീസ് നടത്തിയ ആത്മാർത്ഥമായ ഇടപെടലും എടുത്ത് പറയേണ്ടതാണന്ന് അദ്ദേഹം പറഞ്ഞു. ന്യൂഡൽഹി ഖേൽസാഹിത്യ കേന്ദ്ര പബ്ലിക്കേഷൻ ആണ് പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത് . കാതോലിക്കേറ്റ് കോളേജ് മുൻ പ്രിൻസിപ്പൽ…

Read More