എൻജിനിയറിങ് – ഫാർമസി എൻട്രൻസ് ഫലം പ്രഖ്യാപിച്ചു

  എൻജിനിയറിങ്് ഒന്നാം റാങ്ക് കെ. എസ്. വരുണിന്  ഫാർമസിയിൽ അക്ഷയ് കെ. മുരളീധരൻ സംസ്ഥാന എൻജിനിയറിങ്് – ഫാർമസി എൻട്രസ് പരീക്ഷാ ഫലം ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. കെ. ടി. ജലീൽ ഓൺലൈൻ മുഖേന പ്രഖ്യാപിച്ചു. കോട്ടയം തെള്ളകം പഴയ എം. സി റോഡിൽ അബാദ് റോയൽ ഗാർഡൻസിൽ 7 എച്ച് ഫ്‌ളാറ്റിലെ കെ. എസ്. വരുണിനാണ് എൻജിനിയറിങ് ഒന്നാം റാങ്ക്. കണ്ണൂർ മാതമംഗലം ഗോകുലത്തിൽ ടി. കെ. ഗോകുൽ ഗോവിന്ദിനാണ് രണ്ടാം റാങ്ക്. മലപ്പുറം നെടിയിരിപ്പ് മുസ്‌ലിയാർ അങ്ങാടി തയ്യിൽ വീട്ടിൽ പി. നിയാസ്‌മോൻ മൂന്നാം റാങ്ക് നേടി. കൊല്ലം ഡീസന്റ് മുക്കിൽ വെറ്റിലത്താഴം മേലേമഠം ആദിത്യബാബു നാലാം റാങ്കും കോഴിക്കോട് ചേവായൂർ ഗോൾഫ് ലിങ്ക് റോഡിൽ ആർദ്രത്തിൽ അദ്വൈത് ദീപക് അഞ്ചാം റാങ്കും കാസർകോട് തെക്കിൽ ബെണ്ടിച്ചാൽ മോവൽ കോമ്പൗണ്ടിൽ ഇബ്രാഹിം…

Read More