എല്ലാ വിദ്യാര്‍ഥികള്‍ക്കും സ്‌കൂള്‍ ഹെല്‍ത്ത് കാര്‍ഡ് നല്‍കും:മന്ത്രി വീണാ ജോര്‍ജ്

  konnivartha.com: വിദ്യാലയങ്ങള്‍ ജീവിത മൂല്യങ്ങളും നല്ല ശീലങ്ങളും പകര്‍ന്നു നല്‍കുന്ന ഇടങ്ങളാകണമെന്ന് ആരോഗ്യ, വനിതാ-ശിശു വികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. സ്‌കൂള്‍ പ്രവേശനോത്സവത്തിന്റെ ജില്ലാതല ഉദ്ഘാടനം അടൂര്‍ പെരിങ്ങനാട് ടി.എം.ജി ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. രക്ഷിതാക്കളും അധ്യാപകരും കുട്ടികളുടെ സുഹൃത്തുക്കളായി മാറാണം. അവര്‍ക്ക് പേടി കൂടാതെ എന്തും തുറന്നു സംസാരിക്കാന്‍ കഴിയുന്നവരാകണം. വിദ്യാഭ്യാസ വകുപ്പുമായി ചേര്‍ന്ന് ഈ വര്‍ഷം മുതല്‍ ആരോഗ്യ വകുപ്പ് സ്‌കൂള്‍ ഹെല്‍ത്ത് പ്രോഗ്രാം പുതിയ രീതിയില്‍ അവതരിപ്പിക്കുകയാണ്. ഇതുമായി ബന്ധപ്പെട്ട് വിദ്യാഭ്യാസ മന്ത്രിയുമായി ചര്‍ച്ചകള്‍ നടത്തി. എല്ലാ വിദ്യാര്‍ഥികള്‍ക്കും സ്‌കൂള്‍ ഹെല്‍ത്ത് കാര്‍ഡ് നല്‍കും. ഹെല്‍ത്ത് ക്ലബുകള്‍ രൂപീകരിക്കും. ആരോഗ്യപ്രവര്‍ത്തകരുടെ സേവനം ആവശ്യത്തിന് ലഭ്യമാക്കും. നല്ല ശീലങ്ങള്‍ വിദ്യാലയത്തില്‍ നിന്നും വീട്ടിലേയ്ക്ക് എന്നത് ആഗോളതലത്തില്‍ തന്നെ അംഗീകരിച്ച ആശയമാണ്. കുട്ടികളെ ആരോഗ്യത്തിന്റെ അംബാസിഡര്‍മാരായാണ് കാണുന്നതെന്നും…

Read More